‘ഇന്ത്യൻ ശാസ്ത്രജ്ഞരെ വിശ്വാസമില്ലാത്ത മുസ്ലീങ്ങൾ പാക്കിസ്ഥാനിൽ പോകൂ’; ബിജെപി എംഎൽഎയുടെ വിവാദ പ്രസ്താവന

പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി കർഷകരുടെ പ്രക്ഷോഭത്തെയും ബിജെപി എംഎൽഎ വിമർശിച്ചു. ധർണ നടത്തുന്നവരിൽ ആരും കർഷകരല്ല, മറിച്ച് അവർ കർഷക വിരുദ്ധരാണ് എന്നാണ് സംഗീത് സോം പറഞ്ഞത്

Sangeet Som, Sangeet Som on Muslims, Coronavirus vaccine, Sangeet Som Muslim coronavirus vaccine,

സംബൽ: ചില മുസ്ലീങ്ങൾക്ക് ഇന്ത്യയിലെ ശാസ്ത്രജ്ഞരെ വിശ്വാസമില്ലെന്നും അത്തരക്കാർക്ക് പാക്കിസ്ഥാനിലേക്ക് പോകാമെന്നും ബിജെപി എംഎൽഎ സംഗീത് സോം. കോവിഡ്-19 വാക്സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമർശിക്കുമ്പോഴായിരുന്നും എംഎൽഎയുടെ വിവാദ പരാമർശം.

“നിർഭാഗ്യവശാൽ ചില മുസ്ലീങ്ങൾക്ക് രാജ്യത്തെ ശാസ്ത്രജ്ഞരിലും പോലീസിലും വിശ്വാസമില്ല. അവർക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല. അവർക്ക് പാകിസ്ഥാനിൽ വിശ്വാസമുണ്ട്, അവിടെ പോകാൻ കഴിയും, പക്ഷേ ശാസ്ത്രജ്ഞരെ സംശയിക്കുന്നു,” സോം ചന്ദൗസിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തിങ്കളാഴ്ച അറസ്റ്റിലായ ആം ആദ്മി പാർട്ടി എം‌എൽ‌എ സോംനാഥ് ഭാരതിയിൽ “കുറച്ച് മാസങ്ങൾ” ജയിലിൽ കഴിഞ്ഞതായും അതിനാൽ ‘ഗുണ്ടകൾ’ ഉപയോഗിക്കുന്ന ഭാഷയാണ് സംസാരിക്കുന്നതെന്നും സംഗീത് സോം പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിന്റെ ബുദ്ധി ദുഷിച്ചതാണെന്നും സംഗീത് സോം പറഞ്ഞു. നേരത്തേയും എംഎൽഎ ഇത്തരം വിവാദപരമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്.

പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലി കർഷകരുടെ പ്രക്ഷോഭത്തെയും ബിജെപി എംഎൽഎ വിമർശിച്ചു. ധർണ നടത്തുന്നവരിൽ ആരും കർഷകരല്ല, മറിച്ച് അവർ കർഷക വിരുദ്ധരാണ് എന്നാണ് സംഗീത് സോം പറഞ്ഞത്.

നേരത്തേ, ചന്ദൗസിയിലെ ആശിഷ് ഗാർഡനിൽ ഭാരതീയ ജനത മോർച്ചയുടെ (ബിജെവൈഎം) പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ സംഗീത് സോം സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവിനെ കടന്നാക്രമിച്ചു.

“അഖിലേഷ് യാദവിന്റെ ഭരണകാലത്ത് ഉത്തർപ്രദേശ് ഒരു മുഗൾ സാമ്രാജ്യമായി മാറിയെങ്കിലും ഇനി മറ്റൊരു അവസരം ലഭിക്കാത്തതിനാൽ അദ്ദേഹം മുഗൾ ഭരണത്തിന്റെ അവസാന ഭരണാധികാരിയാകും,” സോം അവകാശപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Some muslims do not trust indian scientists can go to pakistan sangeet som

Next Story
സായുധ സേനയിലുള്ളവരുടെ വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കണം: കേന്ദ്രംSC on CAA protests, സുപ്രീംകോടതി, SC on Shaheen Bagh protests, ഷഹീൻ ബാഗ്, Supreme Court, Right to protest, India news, Indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com