ന്യൂഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെ സ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി ദേശീയ നേതൃത്വത്തെ കാണാൻ ഏഴ് വിമത എംഎൽഎമാർ ന്യൂഡൽഹിയിൽ. ബിപ്ലബ് സ്വേച്ഛാതിപതിയാണെന്നും അനുഭവസമ്പത്തോ ജനപ്രീതിയോ ഇല്ലാത്ത മുഖ്യമന്ത്രിയാണെന്നും എംഎൽഎമാർ ആരോപിച്ചു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി വിമത സംഘം കൂടിക്കാഴ്ച നടത്തും.

സുദീപ്‌ റോയ് ബർമന്റെ നേതൃത്വത്തിൽ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രങ്കൽ, മോഹൻ ത്രിപുര, പരിമാൾ ദേബ് ബർമ, റാം പ്രസാദ് പാൽ എന്നീ എംഎൽഎമാരാണ് കേന്ദ്ര നേതൃത്വത്തെ കാണാൻ ഡൽഹിയിൽ തങ്ങുന്നത്. ബിജെപിയുടെ 36 നിയമസഭാംഗങ്ങളിൽ ബീരേന്ദ്ര കിഷോർ ദേബ്, ബിപ്ലവ് ഘോഷ് എന്നീ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി തങ്ങൾക്കുണ്ടെന്നും വിമത എം.എൽ.എമാർ അവകാശപ്പെട്ടു.

Read More: ജസ്റ്റിസ് രമണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആന്ധ്രാ മുഖ്യമന്ത്രി; സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

എന്നാൽ വിമത എംഎൽഎമാരുടെ നീക്കം സംസ്ഥാന സർക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കില്ലെന്ന് ബിപ്ലബ് കുമാറുമായി അടുപ്പമുള്ള നേതാക്കൾ പറഞ്ഞു.

“സർക്കാർ വളരെ സുരക്ഷിതമാണ്, ഏഴോ എട്ടോ എം‌എൽ‌എമാർക്ക് സർക്കാരിനെ അട്ടിമറിക്കാൻ കഴിയില്ലെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും,” ത്രിപുര ബിജെപി പ്രസിഡന്റ് മാണിക് സാഹ പറഞ്ഞു. എംഎൽഎമാരുടെ പരാതി കേട്ടിട്ടില്ലെന്നും പാർട്ടിക്ക് പുറത്ത് ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർ‌എസ്‌എസ് നേതാവ് രാം പ്രസാദ് പാൽ എം‌എൽ‌എമാർക്കൊപ്പം പോകാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) ബി എൽ സന്തോഷ് ബർമാനുമായി കൂടിക്കാഴ്ച നടത്തിയെന്നും കരുതുന്നു.

ത്രിപുരയിൽ ബിജെപി ദീർഘകാലം അധികാരത്തിൽ തുടരണമെങ്കിൽ ബിപ്ലബ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് അവർ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും സുശാന്ത ചൗധരി പറഞ്ഞു. ത്രിപുരയിൽ മൊത്തം സ്വേച്ഛാധിപത്യ ഭരണമാണ് നടക്കുന്നത്. മുഖ്യമന്ത്രി തന്റെ എം‌എൽ‌എമാരെയൊന്നും വിശ്വസിക്കുന്നില്ല, രണ്ട് ഡസനിലധികം വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിക്കുന്നു. റിക്ഷ തൊഴിലാളികൾ, പച്ചക്കറി-മത്സ്യ കച്ചവടക്കാർ മുതൽ വ്യവസായികൾക്ക് വരെ മുഖ്യമന്ത്രിയോട് നീരസമുണ്ടെന്നും ചൗധരി പറഞ്ഞു

Read More in English: Some BJP MLAs camp in Delhi, seek removal of Tripura CM

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook