മൊഗാദിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ ശക്തിയേറിയ ഇരട്ട ട്രക്ക് ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കവിഞ്ഞു. മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച്ചയുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തകര്‍ന്ന് കെട്ടിടങ്ങള്‍ക്ക് അടിയില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ഇപ്പോഴും നിരവധി കുടുംബങ്ങള്‍ സ്ഫോടനത്തില്‍ കാണാതായവരെ തേടി ആശുപത്രികള്‍ കയറി ഇറങ്ങുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
നിലവില്‍ 237 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം ലഭിക്കുന്നതായി മുന്‍ ആഭ്യന്തര മന്ത്രി അബ്ദിറിസാഖ് ഒമര്‍ മുഹമ്മദ് പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് അബ്ദുളളാഹി മുഹമ്മദ് മൂന്ന് ദിവസത്തെ ദുഖാചരണത്തിന് ആഹ്വാനം ചെയ്തു. രക്തവും പണവും കൊണ്ട് മുറിവേറ്റവരെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തമില്ല. ഭീകര സംഘടനയായ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അല്‍ ഷബാബിന്റെ ശ്രദ്ധാകേന്ദ്രമാണ് മൊഗാഡിഷു. ആക്രമണത്തിന് പിന്നില്‍ സംഘമാണോ എന്ന കാര്യം ഗവണ്‍മെന്റ് അന്വേഷിച്ചു വരികയാണ്.