മൊഗാദിഷു: ഭീരനാണെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സൊമാലിയന്‍ മന്ത്രിയെ വെടിവെച്ച് കൊന്നു. അബ്ബാസ് അബ്ദുള്ളാഹി ഷൈഖ് എന്ന 31കാരനായ മന്ത്രിയാണ് സുരക്ഷാ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്.
മൊഗാദിഷുവില്‍ പ്രസിഡന്റിന്റെ വസതിക്ക് അരികിലൂടെ കാറില്‍ യാത്ര ചെയ്യവെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. അഭയാര്‍ത്ഥി കേന്ദ്രത്തില്‍ വളര്‍ന്ന അബ്ബാസ് ഷൈഖ് കഴിഞ്ഞ വര്‍ഷം നവംബറിലാണ് സൊമാലിയയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഫെബ്രുവരിയിലാണ് അദ്ദേഹം മന്ത്രിപദത്തിലെത്തിയത്.
നീണ്ടകാലത്തെ ഭരണത്തിനൊടുവില്‍ 1991ല്‍ സിയാദ് ബാരെയെ പുറത്താക്കിയത് മുതല്‍ സൊമാലിയയില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്. അല്‍ ഖ്വയ്ദയുടെ പ്രാദേശിക സംഘമായ അല്‍ ഷബാബ് ഭീകരവാദികളോടുള്ള പോരാട്ടത്തിലാണ് സൊമാലിയന്‍ സര്‍ക്കാര്‍. ഇതിനിടെയാണ് അബ്ബാസിന്റെ മരണം.