scorecardresearch

കശ്മീര്‍ പ്രശ്‌നം പരിഹരിക്കും, 2022ഓടെ പുതിയ ഇന്ത്യ: രാജ്‌നാഥ് സിങ്

ന്യൂ ഇന്ത്യാ മൂവ്‌മെന്റിന്റെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ന്യൂ ഇന്ത്യാ മൂവ്‌മെന്റിന്റെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രാജ്‌നാഥ് സിംഗ് ഇക്കാര്യം വെളിപ്പെടുത്തിയത്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rajnath singh, bjp

ലക്‌നൗ: രാജ്യത്തിന്റെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കശ്മീര്‍ പ്രശ്‌നം, ഭീകരവാദം, നക്‌സലേറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് 2022ഓടെ പരിഹാരം കണ്ടെത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ന്യൂ ഇന്ത്യാ മൂവ്‌മെന്റിന്റെ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Advertisment

'രാജ്യത്ത് നിരവധി പ്രശ്‌നങ്ങളുണ്ട്. ഭീകരവാദം, നക്‌സലിസം, കശ്മീര്‍ പ്രശ്‌നം. ഇതേക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ട ആവശ്യമില്ല. പക്ഷെ 2022ഓടെ ഇതെല്ലാം പരിഹരിച്ച് പുതിയൊരു ഇന്ത്യയെ നിര്‍മ്മിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. രാജ്യത്തെ ജനങ്ങളുടെ സഹകരണം ഇതിന് ആവശ്യമാണ്.' രാജ്‌നാഥ് സിങ് പറഞ്ഞു.

ഇന്ത്യയില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം നടപ്പാക്കും അഴിമതി തടയും, ശുചിത്വം പാലിക്കും വര്‍ഗീയതയെ എതിര്‍ക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മഹാത്മാഗാന്ധി രാജ്യത്ത് ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത മനസിലാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്‌തെങ്കിലും അതു നടപ്പിലാക്കാന്‍ വേണ്ടി പ്രയത്‌നിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും രാജ്‌നാഥ് സിങ് ചൂണ്ടിക്കാട്ടി.

Mahathma Gandhi Narendra Modi Rajnath Singh Kashmir Terrorism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: