ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍. രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സൈനികനും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നതിനായി പിടിയിലായ പാക്കിസ്ഥാന് ഭീകരനുമായി വനത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വെടിവയ്പ്പ് രൂക്ഷമായി തുടരുന്നതിനാല്‍ പ്രദേശത്ത് നിന്ന് പുറത്ത് കടക്കാന്‍ സാധിക്കുന്നില്ല എന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കർ ഇ തൊയ്ബ തീവ്രവാദ സംഘടനയിലെ സിയ മുസ്തഫയെ ഭട്ട ദുരിയാനിലെ തീവ്രവാദികളുടെ ഒളിത്താവളം കണ്ടെത്തുന്നതിനായി വന മേഖലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതും പോലീസുകാർക്കും സൈനികർക്കും പരിക്കേറ്റതും. ഒക്ടോബർ 14-ാം തിയതി മൂന്ന് സൈനികരും ഒരു ജൂനിയർ കമ്മീഷണർ ഓഫീസറും കൊല്ലപ്പെട്ടത് ഇവിടെ വച്ചായിരുന്നു.
തിരച്ചിലിനിടിയല് സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം തീവ്രവാദികളുടെ ഒളിത്താവളത്തിന് സമീപം എത്തിയിരുന്നു. തുടര്‍ന്ന് തീവ്രവാദികൾ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മുസ്തഫയ്ക്ക് പരിക്കേറ്റിരുന്നുവെങ്കിലും മറുവശത്ത് നിന്നുള്ള കനത്ത വെടിവയ്പ്പ് കാരണം സ്ഥലത്ത് നിന്ന് പുറത്തേക്ക് കടത്താന്‍ കഴിഞ്ഞില്ല എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. 14 ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒന്‍പത് സൈനികര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്.