ശ്രീനഗര്‍: നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാന്റെ ആക്രമണം. വെടിവയ്പിലും ഷെല്ലാക്രമണത്തിലും ഒരു ജവാന്‍ കൊല്ലപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജൗരി സെക്ടറിലാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായും റിപ്പോര്‍ട്ട്. സോപാറിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Read More: പാകിസ്ഥാനെതിരായ സുഷമ സ്വരാജിന്റെ പ്രസംഗം ബിജെപിയ്ക്ക് വോട്ട് നേടാന്‍: ശശി തരൂര്‍
പുൽവാമ ഭീകരാക്രമണത്തിന് ശേഷം സിആർപിഎഫ് ജവാൻമാർക്ക് നേരെ നേരിട്ടുണ്ടാകുന്ന രണ്ടാമത്തെ വലിയ ഭീകരാക്രമണമാണിത്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ജവാന്മാർക്കാണ് ജീവൻ നഷ്ടമായത്.