scorecardresearch
Latest News

കശ്‌മീരില്‍ ഭീകരര്‍ ഒളിച്ച കെട്ടിടം സൈന്യം വളഞ്ഞു; നാല് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു

നദിഗാം ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്

കശ്‌മീരില്‍ ഭീകരര്‍ ഒളിച്ച കെട്ടിടം സൈന്യം വളഞ്ഞു; നാല് ഭീകരരെ വധിച്ചു; സൈനികന് വീരമൃത്യു

ശ്രീനഗർ: ഷോപ്പിയാൻ ജില്ലയിലെ നാദിഗം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു സൈനികന്‍ മരിച്ചു. നാല് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. നദിഗാം ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. സൈന്യത്തിന്റെ പാരാട്രൂപ്പ്, സിആര്‍പിഎഫ്, പൊലീസ് എന്നിവര്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Soldier killed in encounter in kashmirs shopian 4 terrorists shot dead