ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന് വീരമൃത്യു വരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
Butagund Kapran #Shopian encounter update.Four bodies of militants recovered. Their identity is asertained. Encounter is going on.
— J&K Police (@JmuKmrPolice) November 25, 2018
കപ്രാന്‍ ബതാഗുണ്ടിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്.
ഷോപ്പിയാനിലെ തന്നെ നദിഗാം ഗ്രാമത്തില്‍ ഈ മാസം ഇരുപതിന് എറ്റുമുട്ടല്‍ നടന്നിരുന്നു. അന്ന് നാലു ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്. അന്നും ഒരു ജവാന് വീരമൃത്യു വരിച്ചിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി നുഴഞ്ഞു കയറ്റങ്ങളാണ് കശ്മീർ താഴ്വരയിൽ നടന്നിട്ടുള്ളത്. കുൽഗാം ജില്ലയിൽ തീവ്രവാദികളും അതിർത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പിൽ സാധാരണക്കാരന് പരിക്കേറ്റിരുന്നു. ഖുദ് വാനിയിലെ സൈനിക ക്യാമ്പിനും നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു.