Solar Eclipse 2020 (Surya Grahan) Highlights: ഈ ദശാബ്ദത്തിലെ ആദ്യ സൂര്യഗ്രഹണം ദൃശ്യമായി.
ഇന്ത്യയിൽ ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ സൂര്യഗ്രഹണം പൂർണമായി കാണാനായി. കേരളം അടക്കമുള്ള സ്ഥലങ്ങളിൽ ഇത് ഭാഗികമായിരുന്നു. സൂര്യനെ ഒരു മോതിരവളയ രൂപത്തിലാണ് കാണാനായത്.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ 10.05നും 10.10നും ഇടയിലായാണ് ഗ്രഹണം ആരംഭിക്കച്ചത്. 1.30നു മുൻപായി ഗ്രഹണം അവസാനിക്കുകയും ചെയ്തു. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഗ്രഹണത്തെ അതിന്റെ പാരമ്യത്തിൽ ദൃശ്യമായത്.
Solar Eclipse 2020 (Surya Grahan) Date and Time in Kerala: കേരളത്തിൽ ഗ്രഹണം ദൃശ്യമായ സമയം
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഗ്രഹണം ദൃശ്യമായ സമയം ചുവടെ ചേർക്കുന്നു. (ജില്ല, ഗ്രഹണം ആരംഭിക്കുന്ന സമയം, പൂർണതയിലെത്തുന്ന സമയം, അവസാനിക്കുന്ന സമയം എന്ന ക്രമത്തിൽ.)
- കാസർഗോഡ് • 10.05 • 11.37 • 13.21
- കണ്ണൂർ • 10.06 • 11.37 • 13.20
- വയനാട് • 10.08 • 11.39 • 13.22
- കോഴിക്കോട് • 10.08 • 11.38 • 13.20
- മലപ്പുറം • 10.09 • 11.38 • 13.20
- പാലക്കാട് • 10.11 • 11.40 • 13.22
- തൃശൂർ • 10.10 • 11.38 • 13.19
- എറണാകുളം • 10.10 • 11.38 • 13.18
- ഇടുക്കി • 10.13 • 11.40 • 13.20
- കോട്ടയം • 10.12 • 11.38 • 13.17
- ആലപ്പുഴ • 10.11 • 11.37 • 13.16
- പത്തനംതിട്ട • 10.13 • 11.39 • 13.17
- കൊല്ലം • 10.13 • 11.38 • 13.15
- തിരുവനന്തപുരം • 10.14 • 11.39 • 13.15
വലയ സൂര്യഗ്രഹണം
ഒരു വലയ സൂര്യഗ്രഹണമാണിത്. വലയ ഗ്രഹണത്തിൽ സൂര്യന്റെ 70 ശതമാനത്തോളം ഭാഗം മാത്രമാണ് ചന്ദ്രൻ മറയ്ക്കുകയെന്ന് നെഹ്റു പ്ലാനറ്റേറിയം വ്യക്തമാക്കി. ഇന്നത്തെ ഗ്രഹണം കഴിഞ്ഞാൽ ഇന്ത്യയിൽ പിന്നെ 28 മാസത്തേക്ക് മറ്റൊരു സൂര്യഗ്രഹണം ദൃശ്യമാവില്ല. 2022 ഒക്ടോബർ 25നാണ് ഇന്ത്യയിൽ പിന്നീട് സൂര്യഗ്രഹണം ദൃശ്യമാവുക.
ഒരു വലയ സൂര്യഗ്രഹണ സമയത്ത്, ചന്ദ്രൻ ഭൂമിയിൽ നിന്ന് പതിവിലും അല്പം അകലെയാണുണ്ടാവുക. ഈ സമയത്ത് ചന്ദ്രമെ സൂര്യനേക്കാൾ വളരെ ചെറുതായി കാണപ്പെടുന്നു. ഇത് കാരണം സൂര്യൻ പൂർണ്ണമായും മറയില്ല കഴിയില്ല, ചുരുങ്ങിയ സമയത്തേക്ക് ആകാശത്ത് തീയുടെ ഒരു മോതിരം പോലെ സൂര്യനെ കാണാനാവും.
Live Blog
Solar Eclipse 2020 Highlights
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന് കേരത്തിലും ഭാഗികമായി ദൃശ്യമായി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ 10.05നും 10.10നും ഇടയിലായാണ് ഗ്രഹണം ആരംഭിച്ചത്. 1.30നു മുൻപായി ഗ്രഹണം അവസാനിക്കുകയും ചെയ്തു. 11.35നും 11.40നും ഇടയിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഗ്രഹണം അതിന്റെ പാരമ്യത്തിൽ ദൃശ്യമായത് ഉച്ചക്ക് 1.20 വരെ ഗ്രഹണം നീണ്ടു നിന്ന സൂര്യ ഗ്രഹണത്തിന്റെ രാജ്യമെമ്പാടും നിന്നുള്ള ചിത്രങ്ങള്‍ കാണാം.

ഇന്നത്തേത് ഒരു വലയ സൂര്യഗ്രഹണമാണ്. വലയ ഗ്രഹണത്തിൽ സൂര്യന്റെ 70 ശതമാനത്തോളം ഭാഗം മാത്രമാണ് ചന്ദ്രൻ മറയ്ക്കുക. ഇന്നത്തെ ഗ്രഹണം കഴിഞ്ഞാൽ ഇന്ത്യയിൽ പിന്നെ 28 മാസം കഴിഞ്ഞാണ് ഇന്ത്യയില്‍ അടുത്ത സൂര്യഗ്രഹണം. 2022 ഒക്ടോബർ 25നാണ് ഇന്ത്യയിൽ പിന്നീട് സൂര്യഗ്രഹണം ദൃശ്യമാവുക.
സൂര്യഗ്രഹണം: ചണ്ഡിഗഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍, പകര്‍ത്തിയത്. കമലേശ്വര് സിംഗ്, ഇന്ത്യന്‍ എക്സ്പ്രസ്സ്
ആര്യഭട്ട റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേറ്റീവ് സയൻസസ് നൈനിറ്റാളിൽ നിന്ന് സൂര്യഗ്രഹണം സംപ്രേഷണം ചെയ്യും. ഭാഗിക ഗ്രഹണം നൈനിറ്റാളിൽ രാവിലെ 10:25 ന് ആരംഭിച്ച് ഉച്ചയ്ക്ക് 1:54 ന് അവസാനിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഉച്ചയ്ക്ക് 12:08 ന് പരമാവധി ഗ്രഹണം ദൃശ്യമാകുമെന്നും വെളിപ്പെടുത്തി. തത്സമയ സ്ട്രീം റെക്കോർഡു ചെയ്യാൻ 15cm സോളാർ ടെലിസ്കോപ്പ് എച്ച്-ആൽഫ ഫിൽട്ടറിനൊപ്പം ഉപയോഗിക്കും. കൂടാതെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സും ഇന്നത്തെ സൂര്യഗ്രഹണത്തെ തത്സമയം സംപ്രേഷണം ചെയ്യും
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണത്തിനു തുടക്കമായി.
ഇന്നത്തെ സൂര്യഗ്രഹണം ഇന്ത്യയില്‍ ആദ്യം ദൃശ്യമാകുന്നത് ഇന്ത്യയിലെ ഭുജ് നഗരത്തില്‍ ആയിരിക്കും. രാവിലെ 9.58 ന് ആണ് ഗ്രഹണത്തിന്റെ ആരംഭം എന്ന് നെഹ്റു പ്ലാനറ്റോറിയം പറയുന്നു. നാല് മണിക്കൂർ കഴിഞ്ഞ്, ഉച്ചയ്ക്ക് 2.29 ന് ഗ്രഹണം അവസാനിക്കും. സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണുകള്‍ക്ക് കേടുപാടുണ്ടാക്കാം എന്നതിനാല്‍ സൂര്യഗ്രഹണം കാണാനായുള്ള പ്രത്യേക കണ്ണടകള്‍, ‘വെല്‍ഡേര്‍സ് ഷീൽഡ്,’ അല്ലെങ്കിൽ ‘പിൻ-ഹോൾ ഇമേജിംഗ്’ സാങ്കേതികത എന്നിവ ഉപയോഗിക്കാനും പ്ലാനറ്റോറിയം നിര്‍ദ്ദേശിക്കുന്നു.
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ഫെയ്സ്ബുക് പേജിലൂടെ തത്സമയം ഗ്രഹണം കാണാം
https://www.facebook.com/ksstmuseum/
ഗ്രഹണം വീക്ഷിക്കുമ്പോൾ പ്രത്യേക കണ്ണടയോ ഫിൽറ്റ്റോ ഉപയോഗിച്ചല്ലാതെ സൂര്യനെ നോക്കുന്നില്ല എന്ന് ഉറപ്പു വരുത്തണം. സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണിന്റെ റെറ്റിനയെ നശിപ്പിക്കും.
സാധാരണ കണ്ണടയോ കൂളിങ്ങ് ഗ്ലാസോ സാധാരണ ഉപയോഗിക്കുന്ന കോട്ടിങ്ങുകളുളള ഗ്ലാസുകളോ ധരിച്ച് സൂര്യനെ നോക്കരുത്.
വെള്ളത്തിൽ സൂര്യന്റെ പ്രതിബിംബവും വീക്ഷിക്കരുത്. സൂര്യരശ്മികളുടെ തീവ്രത വെള്ളത്തിലെ പ്രതിബിംബത്തിൽ കുറയില്ല.
കറുത്ത ആവരണമുള്ള ഗ്ലാസ് ഷീറ്റുകളോ ഫിലിമുകളോ ഉപയോഗിച്ച് സൂര്യനെ നോക്കുന്നതും സുരക്ഷിതമല്ല.
സ്മാർട്ട്ഫോണുകളിലെ സെൽഫി ക്യാമറ ഉപയോഗിച്ച് സൂര്യന്റെ ദൃശ്യങ്ങൾ കാണുന്നതും അപകടകരമാണ്. ക്യാമറകളുടെ ലെൻസുകൾക്ക് രശ്മികളെ ഫിൽട്ടർ ചെയ്യാനുള്ള കഴിവില്ല.
സൂര്യന്റെ പ്രതിഛായ ബൈനോക്കുലർ ഉപയോഗിച്ചും വെള്ളപ്രതലത്തിൽ പതിപ്പിക്കാം.
പ്രത്യേക കണ്ണടകളോ, വെൽഡിങ്ങ് ഫിൽറ്ററോ ഇല്ലെങ്കിൽ സൂര്യനെ നേരിട്ട് നോക്കുന്നതിനു പകരം പിൻഹോൾ വഴി സൂര്യന്റെ പ്രതിബിംബം ഒരു വെള്ളക്കടലാസിൽ കാണാൻ കഴിയും. ഒരു കാർഡ് ഷീറ്റിൽ പിന്നുകൊണ്ട് ഒരു ദ്വാരമുണ്ടാക്കി സൂര്യനു കീഴെ പിടിക്കണം. അതിനു താഴെ വെള്ളക്കടലാസ് വയ്ക്കുക. ആ വെള്ളക്കടലാസിൽൽ സൂര്യന്റെ ചിത്രം കാണാൻ കഴിയും.
പിൻഹോൾ വഴി കണ്ണാടി ഉപയോഗിച്ച് പ്രതിഫലിപ്പിക്കാം: പിന്നു കൊണ്ട് ദ്വാരമിട്ട കാർഡ്ബാർഡ് ഒരു കണ്ണാടിയിൽ ചേർത്തുവച്ച് ചുമരിലേക്ക് പ്രതിഫലിപ്പിക്കാം. ഈ സമയത്ത് സൂര്യനു നേർക്ക് പിടിച്ച കണ്ണാടിയിലേക്ക് നോക്കാതിരിക്കാനും പ്രതിഫലനം ആരുടെയും കണ്ണിലേക്ക് പതിക്കാതിരിക്കാനും ശ്രദ്ധി
ഗ്രഹണം കാണുന്നതിനുള്ള പ്രത്യേക കണ്ണടകൾ ഉപയോഗിക്കാം: ഗ്രഹണം കാണുന്നതിന് പ്രത്യേകമായി നിർമ്മിച്ച ഒരു കണ്ണടകൾ ലഭിക്കും, ഇത് നിങ്ങളുടെ റെറ്റിനയ്ക്ക് കേടുപാടുകൾ വരുത്താതെ സൂര്യനെ നേരിട്ട് നോക്കാൻ സഹായിക്കും.വെൽഡിങ്ങ് സമയത്ത് ഉപയോഗിക്കുന്ന ഫിൽട്ടർ: വെൽഡിംഗ് ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഇരുണ്ട ഫിൽട്ടർ ഉപയോഗിക്കുാം. ഈ ഫിൽട്ടർ വഴി സൂര്യനെ നേരിട്ട് നോക്കാം.പിൻഹോൾ ചിത്രീകരണം: പ്രത്യേക കണ്ണടകളോ, വെൽഡിങ്ങ് ഫിൽറ്ററോ ഇല്ലെങ്കിൽ സൂര്യനെ നേരിട്ട് നോക്കുന്നതിനു പകരം പിൻഹോൾ വഴി സൂര്യന്റെ പ്രതിബിംബം ഒരു വെള്ളക്കടലാസിൽ കാണാൻ കഴിയും. ഒരു കാർഡ് ഷീറ്റിൽ പിന്നുകൊണ്ട് ഒരു ദ്വാരമുണ്ടാക്കി സൂര്യനു കീഴെ പിടിക്കണം. അതിനു താഴെ വെള്ളക്കടലാസ് വയ്ക്കുക. ആ വെള്ളക്കടലാസിൽൽ സൂര്യന്റെ ചിത്രം കാണാൻ കഴിയും.