ഇന്ന്, അതായത് 2017 ഓഗസ്റ്റ് മാസം 21ന് അമേരിക്കയില്‍ നട്ടുച്ചക്ക് ഇരുട്ടാകും. 45 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ സൂര്യ ഗ്രഹണം വരാന്‍ പോകുവെന്നാണ് നാസ. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയായിരിക്കും. സൂര്യഗ്രഹണം തത്സമയം സംപ്രേഷണം ചെയ്യുന്നതിനായുള്ള സൗകര്യങ്ങള്‍ നാസ ഒരുക്കിയിട്ടുണ്ട്. 99 വര്‍ഷത്തിനു ശേഷമാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ പൂര്‍ണ സൂര്യഗ്രഹണം വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു മിനിട്ടും 40 സെക്കന്‍ഡുമായിരിക്കും പൂര്‍ണ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം.

സൂര്യഗ്രഹണത്തിന് മുമ്പും ശേഷവും ചിത്രങ്ങളെടുക്കാനായി 11 ബഹിരാകാശ വാഹനങ്ങളും മൂന്നും എയര്‍ക്രാഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ബഹിരാകാശ ഗവേഷണസ്ഥാപനങ്ങള്‍ ഇവരുടെ സ്വന്തം ചിത്രങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. നാസ തങ്ങളുടെ ഫെയ്‌സ്ബുക്ക് ട്വിറ്റര്‍ പേജുകളിലും യൂട്യൂബിലും ലൈവ് വീഡിയോ സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇന്ത്യയില്‍ പൂര്‍ണ സൂര്യഗ്രഹണം ഇന്നു കാണാനാകില്ല. ഭാഗികമായി രാത്രി 9.15 മുതല്‍ 2.34 വരെ കാണാം.

അടുത്ത സൂര്യഗ്രഹണം 2019 ലാണ്, ദക്ഷിണ പസഫിക്, ചിലി, അര്‍ജന്റീന എന്നിവിടങ്ങളിലായിരിക്കും ഇത്. 2024 ഏപ്രില്‍ 8 ന് അമേരിക്കയില്‍ അടുത്ത സൂര്യ ഗ്രഹണം നടക്കുമെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാല്‍ ഇന്ത്യയില്‍ ഒരു പൂര്‍ണ സൂര്യഗ്രഹണം സംഭവിക്കാന്‍ 2020 ജൂണ്‍ 21 വരെ കാത്തിരിക്കണമെന്നാണ് നാസ പറയുന്നത്.

പൂർണ സൂര്യഗ്രഹണം എങ്ങനെ സുരക്ഷിതമായി കാണാമെന്ന് പറയുന്ന നാസയുടെ വീഡിയോ:

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ