ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് തുടങ്ങി നിമിഷങ്ങൾക്കുളളിൽ തന്നെ നൂറുകണക്കിന് പേരാണ് പ്രിയങ്കയെ ഫോളോ ചെയ്ത് തുടങ്ങിയത്. 10 മണിക്കൂറിനുളളിൽ തന്നെ പ്രിയങ്കയുടെ അക്കൗണ്ടിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷം കടന്നു. സോഷ്യൽ മീഡിയയിലെ പ്രിയങ്കയുടെ കടന്നുവരവിനെ തമിഴ് സൂപ്പർ സ്റ്റാർ രജിനീകാന്തിനോട് ഉപമിച്ചിരിക്കുകയാണ് കോൺഗ്രസ് എംപി ശശി തരൂർ.

സോഷ്യൽ മീഡിയയിലെ പുതിയ സൂപ്പർ സ്റ്റാറാണ് പ്രിയങ്കയെന്നായിരുന്നു തരൂരിന്റെ പ്രതികരണം. ”ട്വിറ്റർ അക്കൗണ്ട് തുടങ്ങി 24 മണിക്കൂറുകൾക്കകം 2 ലക്ഷം ഫോളോവേഴ്സ് ലഭിച്ചത് രജിനീകാന്തിന് മാത്രമാണ്. പ്രിയങ്ക ഗാന്ധിക്ക് 12 മണിക്കൂറിനകം ഒരു ലക്ഷം ഫോളോവേഴ്സ് ഉണ്ടായി. സോഷ്യൽ മീഡിയയിൽ രജിനീകാന്തിന് എതിരാളിയാണ് പ്രിയങ്ക. സോഷ്യൽ മീഡിയയിൽ പുതിയൊരു സൂപ്പർ സ്റ്റാർ ജനിച്ചിരിക്കുന്നു,” തരൂർ പിടിഐയോട് പറഞ്ഞു.

അതേസമയം, ട്വിറ്റർ അക്കൗണ്ട് തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോഴും പ്രിയങ്ക ഇതുവരെ ഒന്നും ട്വീറ്റ് ചെയ്തിട്ടില്ല. പ്രിയങ്കയുടെ ആദ്യ ട്വീറ്റ് എന്തായിരിക്കുമെന്ന് അറിയാനുളള ആകാംക്ഷയിലാണ് പ്രവർത്തകർ. തന്റെ സഹോദരനും കോണ്‍ഗ്രസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജേവാല, അഹമ്മദ് പട്ടേൽ, അശോക് ഗെഹ്‌ലോട്ട്, സച്ചിൻ, പൈലറ്റ് എന്നിവരെയും കോൺഗ്രസ് ഔദ്യോഗിക അക്കൗണ്ടും മാത്രമാണ് പ്രിയങ്ക ഫോളോ ചെയ്യുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ