കശ്‌മീരിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിരോധനം പൂർണ്ണമായി പിൻവലിച്ചു

ജമ്മു കശ്‌മീരിലെ ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സാമൂഹ്യമാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കിയത്

ശ്രീനഗർ: ജമ്മു കശ്‌മീരിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള നിരോധനം പൂർണ്ണമായി പിൻവലിച്ചു. ഏഴ് മാസങ്ങൾക്കുശേഷമാണ് കശ്‌മീരിൽ സാമൂഹ്യമാധ്യമങ്ങൾക്കുള്ള വിലക്ക് പൂർണ്ണമായി നീക്കുന്നത്.

Read Also: ശീർഷാസനം ചെയ്ത് രാകുൽ പ്രീത്, അഭിനന്ദിച്ച് ആരാധകർ

ജമ്മു കശ്‌മീരിനു പ്രത്യേക പദവി നൽകിയിരുന്ന 370-ാം വകുപ്പ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്‌  ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചതും സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതും. ജമ്മു കശ്‌മീരിലെ ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സാമൂഹ്യമാധ്യമങ്ങൾക്കുള്ള വിലക്ക് നീക്കിയത്. 2 ജി ‌സ്‌പീഡിലായിരിക്കും ജമ്മു കശ്‌മീരിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകുക.

Read Also: ഐസിസി റാങ്കിങ്ങില്‍ ഷെഫാലി ഒന്നാമത്; കുതിച്ചത് 19 സ്ഥാനങ്ങള്‍

ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരിൽ നടപ്പിലാക്കിയ ഇന്റർനെറ്റ് നിരോധനം ജനുവരി 12 നാണ്  ഭാഗികമായി നീക്കിയത്. ബ്രോഡ്‌ബാൻഡ് സർവീസുകൾ പുനഃസ്ഥാപിച്ചിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്നാണ് അവശ്യ സേവനങ്ങൾ പുനഃസ്ഥാപിച്ചത്. എന്നാൽ, സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക് തുടർന്നിരുന്നു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ അവശ്യ സേവനങ്ങൾക്കായാണ് ഇന്റർനെറ്റ് സേവനം ആദ്യം പുനഃസ്ഥാപിച്ചത്. പിന്നീട് ഘട്ടം ഘട്ടമായാണ് നിരോധനങ്ങൾ റദ്ദാക്കിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Social media curbs removed in jammu and kashmir after 7 months

Next Story
ഡൽഹി കലാപം: ഹർജികൾ വെളളിയാഴ്ച പരിഗണിക്കണമെന്ന് ഹൈക്കോടതിയോട് സുപ്രീം കോടതിdelhi riot, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com