ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഞ്ഞു വീഴ്ച. തലസ്ഥാന നഗരമായ ഷിംലയിലും മണാലി, ഡാൽഹൗസി, കുഫ്രി എന്നിവിടങ്ങളിലും മഞ്ഞു വീഴ്ചയുണ്ടായി. ഷിംലയിൽ ഇന്നലെ രാത്രി മുതൽ റോഡുകളിലെല്ലാം മഞ്ഞു നിറഞ്ഞ നിലയിലാണ്. റോഡ് ഗതാഗതം ഇതുമൂലം തടസ്സപ്പെട്ടു.

Express Photo by Ashwani Sharma

Express Photo by Ashwani Sharma

Express Photo by Ashwani Sharma

Express Photo by Ashwani Sharma

ഷിംല, ചാമ്പ, കുഫ്രി, നർക്കണ്ട, ഡാൽഹൗസി, മണാലി, മാണ്ടി, സോലൻ, കിന്നാവൂർ എന്നിവിടങ്ങളിലെല്ലാം വ്യാഴാഴ്ച വൈകീട്ട് മുതൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഹിമാചലിന്റെ പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ചില ഇടങ്ങളിലും ജനജീവിതത്തെയും മഞ്ഞുവീഴ്ച സാരമായി ബാധിച്ചു.

ഹിമാചലിൽ വരുംദിവസങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് രാത്രി യാത്ര ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. ചില ഇടങ്ങളിൽ മോശം കാലാവസ്ഥ മൂലം ജില്ലാ ഭരണകൂടം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം, ജമ്മു കശ്മീരിലും മഞ്ഞുവീഴ്ച തുടരുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook