സിഡ്‌നി: വാര്‍ത്താ പ്രക്ഷേപണത്തിനും മുഴുവന്‍ ജോലിക്കാര്‍ക്കും ഭീഷണിയായി ന്യൂസ്‌റൂമില്‍ കയറിയ പാമ്പിനെ അനായാസകരമായി കൈകാര്യം ചെയ്ത ജീവനക്കാരിയുടെ വീഡീയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ചാനലിലാണ് സംഭവം നടന്നത്.

എഡിറ്റിംഗ് റൂമിലെ കമ്പ്യൂട്ടര്‍ കേബിളുകള്‍ക്കൊപ്പം ചുരുണ്ടുകൂടിക്കിടന്ന പാമ്പിനെ ആദ്യം കണ്ടത് അവിടുത്തെ ക്യാമറ കൈകാര്യം ചെയ്യുന്ന ആളായിരുന്നു. പാമ്പിന്റെ സാന്നിദ്ധ്യം കുറച്ചു സമയത്തേക്ക് ന്യൂസ്‌റൂമില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെങ്കിലും, ചാനലിലെ തന്നെ മറ്റൊരു ജീവനക്കാരി വന്ന് പാമ്പിനെ തന്റെ കൈകൊണ്ട് പിടിച്ചു കവറിലിട്ടു.

പാമ്പിനെ പിടിച്ച് മുന്‍പരിചയമുള്ളതു പോലെയായിരുന്നു ഈ ജീവനക്കാരിയുടെ പ്രകടനം. രണ്ടു മീറ്ററോളം നീളമുള്ള പാമ്പിനെ കമ്പിയും കവറും ഉപയോഗിച്ചാണ് ഇവര്‍ കീഴടക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ