/indian-express-malayalam/media/media_files/uploads/2023/08/smrithi.jpg)
രാഹുല്‍ ഗാന്ധി ഫ്ളൈയിങ് ക്വിസ് നല്‍കിയെന്ന് ആരോപണം; സ്ത്രീവിരുദ്ധനെന്ന് വനിത എംപിമാര്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഴിമതിയില്ലാത്തതിനാല്‍ 'ഇന്ത്യ' എന്ന പേര് പ്രതിപക്ഷ സഖ്യത്തിന് ചേരില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍. ഇന്ത്യ യോഗ്യതയില്‍ വിശ്വസിക്കുന്നു, കുടുംബ വാഴചയിലല്ല, ഇന്ന് നിങ്ങളെപ്പോലുള്ളവര്‍ ബ്രിട്ടീഷുകാരോട് പറഞ്ഞത് ഓര്‍ക്കേണ്ടതുണ്ട് - ക്വിറ്റ് ഇന്ത്യ. അഴിമതി ക്വിറ്റ് ഇന്ത്യ, കുടുബേ വാഴ്ച ക്വിറ്റ് ഇന്ത്യ. യോഗ്യത ഇന്ത്യയില്‍ സ്ഥാനം പിടിക്കുന്നു…' സ്മൃതി ഇറാനി പഞ്ഞു.
മണിപ്പൂരിനെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ വിമശിച്ച സ്മൃതി ഇറാനി സംസ്ഥാനത്തെ അക്രമങ്ങളില്‍ സര്‍ക്കാര്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഇറങ്ങിപോയത് പ്രതിപക്ഷമാണെന്നും പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സംവാദത്തിന് തയ്യാറാണെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആവര്‍ത്തിച്ച് പറഞ്ഞു. പ്രതിപക്ഷം ഇറങ്ങിപ്പോയി, ഞങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു, ''അവര്‍ പറഞ്ഞു.
ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ അപലപിച്ച സ്മൃതി ഇറാനി, പാര്‍ലമെന്റില്‍ ആദ്യമായാണ് 'ഇന്ത്യയുടെ കൊലപാതകത്തെക്കുറിച്ച്' ഒരാള്‍ സംസാരിച്ചുവെന്നും കോണ്‍ഗ്രസ് എംപിമാര്‍ അതിന് കൈയ്യടിച്ചുവെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ കൊലപാതകത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈയടിക്കുകയും ഡെസ്‌ക്ക് തല്ലിത്തകര്‍ക്കുകയും ചെയ്യുന്നത് രാജ്യം മുഴുവന്‍ കണ്ടിട്ടുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
സ്മൃതി ഇറാനിക്ക് തൊട്ടുമുമ്പ് സംസാരിച്ച രാഹുല്‍ ഗാന്ധി ''ഭരണകക്ഷിയായ ബിജെപി മണിപ്പൂര്‍ മുതല്‍ നുഹ് വരെ, രാജ്യം മുഴുവന്‍ കത്തിച്ചുവെന്നും പറഞ്ഞു. ബിജെപിയുടെ രാഷ്ട്രീയം മണിപ്പൂരില്‍ ഇന്ത്യയെ കൊലപ്പെടുത്തി… ബിജെപി ദേശവിരുദ്ധരാണെന്നും രാഹുല്‍ പറഞ്ഞു.
1984-ലെ സിഖ് വിരുദ്ധ കലാപങ്ങളും കശ്മീരി പണ്ഡിറ്റുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്തായിരുന്നവെന്ന് സ്മൃതി പറഞ്ഞു. 'മണിപ്പൂര്‍ വിഭജിക്കപ്പെട്ടിട്ടില്ല, ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്.' ഈ രാജ്യത്ത് ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ല, കശ്മീരി പണ്ഡിറ്റുകളെ 'റലിബ് ഗാലിബ് ചാലിബ്' എന്ന് ഭീഷണിപ്പെടുത്തുന്നവരെ ഒഴിവാക്കില്ല,'' അവര്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനെ ആക്രമിക്കാന്‍ അടിയന്തരാവസ്ഥയുടെ ഭീകരത വിവരിച്ച അവര്‍ പാര്‍ട്ടിയുടെ ഭരണത്തിന്റെ ചരിത്രം ചോരയില്‍ പുരണ്ടതാണെന്നും പറഞ്ഞു.
വനിതാ അംഗങ്ങള്‍ ഇരിക്കുന്ന പാര്‍ലമെന്റിലേക്ക് ഫ്‌ളൈയിങ് ക്വിസ് നല്‍കിയതിന് രാഹുല്‍ ഗാന്ധിയെ സ്ത്രീവിരുദ്ധ പുരുഷനെന്ന് വിശേഷിപ്പിച്ച അവര്‍ രാഹുല്‍ ഗാന്ധിക്ക് മാന്യതയില്ലെന്ന് പറഞ്ഞു. 'എനിക്ക് മുന്‍പ് സംസാരിച്ചയാള്‍ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ആള്‍ക്കുമാത്രമേ, വനിതാ പാര്‍ലമെന്റംഗങ്ങള്‍ക്കുനേരെ ഫ്‌ലയിങ് കിസ് കാണിക്കാന്‍ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാര്‍ലമെന്റില്‍ മുന്‍പ് കണ്ടിട്ടില്ല'' സ്മൃതി ഇറാനി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.