ഫ്ളോറിഡ: എൻജിൻ തകരാറിനെത്തുടർന്ന് വിമാനം ഹൈവേയിൽ തകർന്നുവീണു. ക്ലിയർവാട്ടർ എയർപാർക്കിൽനിന്നും സെഫിർഹിൽസ് മുൻസിപ്പൽ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയർക്രാഫ്റ്റാണ് തകർന്നു വീണത്.

വിമാനത്തിന് എൻജിൻ തകരാറുണ്ടെന്ന് മനസ്സിലാക്കിയ പൈലറ്റ് പൊതു സ്ഥലത്ത് വിമാനം ഇറക്കാൻ ശ്രമിക്കുകയായിരുന്നു. ഹൈവേയ്ക്ക് മുകളിൽക്കൂടി താഴ്ന്ന് പറന്ന വിമാനം ലാൻഡ് ചെയ്യുന്നതിനു മുൻപായി മരത്തിലിടിച്ചതാണ് അപകടത്തിനിടയാക്കിയത്. മരത്തിൽ ഇടിച്ച വിമാനം ഹൈവേയിൽ തകർന്ന് വീണു. റോഡിനു സമീപത്ത് സ്ഥാപിച്ചിരുന്ന ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

പൈലറ്റും യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ