/indian-express-malayalam/media/media_files/2026/01/10/odisha-aircraft-accident-2026-01-10-18-46-30.jpg)
അപകടത്തിൽപ്പെട്ട വിമാനം
ഭുവനേശ്വർ: ഒഡീഷയിലെ റൂർക്കലയിൽ ചെറുവിമാനം തകർന്ന് വീണ് അപകടം. റൂര്‍ക്കലയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുകയായിരുന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. അപകടത്തിന് കാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ല.
ഒൻപത് സീറ്റുകളുള്ള ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്. ആറ് യാത്രക്കാരും ഒരു പൈലറ്റും അടക്കം ഏഴ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൂർക്കലയിൽ നിന്ന് പറന്നുയർന്ന് 15 കിലോമീറ്റർ പിന്നിട്ടപ്പോഴാണ് ചെറുവിമാനം അപകടത്തിൽപ്പെട്ടത്.
Also Read:ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷെർജിൽ ഇമാമിനും ജാമ്യമില്ല; ഹർജികൾ സുപ്രീം കോടതി തള്ളി
അപകടം നടന്ന വിവരം ലഭിച്ചപ്പോൾ തന്നെ ബന്ധപ്പെട്ട ആളുകൾ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും നില ഗുരുതരമല്ല. ഭുവനേശ്വറിൽ നിന്നുള്ള ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിക്കുമെന്നാണ് റിപ്പാർട്ടുകൾ. അപകടകാരണം കണ്ടെത്താനുള്ള വിശദമായ അന്വേഷണവും ആരംഭിച്ചുകഴിഞ്ഞു.
അപകടത്തിന് പിന്നാലെ പ്രതികരണവുമായി ഒഡിഷ മുഖ്യമന്ത്രി മോഹൻ മാഞ്ചിയും ഒഡിഷ വാണിജ്യ, ഗതാഗത മന്ത്രി ബി ബി ജെനയും രംഗത്ത് വന്നു. "റൂർക്കേലയിൽ ഉണ്ടായ വിമാനാപകടത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ദൈവത്തിൻ്റെ അനുഗ്രഹത്താൽ എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന വാർത്ത ആശ്വാസകരമാണ്. ഈ സംഭവത്തിൽ പരിക്കേറ്റവർക്ക് അടിയന്തരമായി മികച്ച വൈദ്യസഹായം നൽകണമെന്ന് ഞാൻ നിർദേശിച്ചിട്ടുണ്ട്. അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. സംഭവസ്ഥലത്ത് നിരീക്ഷണവും നടത്തിവരുന്നുണ്ട്", എന്ന് ഒഡിഷ മുഖ്യമന്ത്രി മോഹൻ മാഞ്ചി എക്‌സിൽ കുറിച്ചു.
Read More:പശ്ചിമ ബംഗാളിൽ വീണ്ടും തൃണമൂൽ - ബിജെപി പോര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us