രാകേഷ് അസ്‌താനയ്ക്ക് എതിരെ കേസ് അന്വേഷിക്കാൻ പുതിയ സംഘം

നാഗേശ്വർ റാവു ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് സിബിഐയിൽ അടിമുടി മാറ്റം വന്നത്

ന്യൂഡൽഹി: അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ഒഴിവിൽ ജോയിന്റ് ഡയറക്ടറായ നാഗേശ്വർ റാവുവിന് സർക്കാർ താത്കാലിക ചുമതല നൽകി. ഇതിന് പിന്നാലെ അസ്താനയ്ക്ക് എതിരെ കേസ് അന്വേഷിക്കുന്ന സംഘത്തെ മുഴുവൻ മാറ്റിയാണ് നാഗേശ്വർ റാവു വരവറിയിച്ചത്.

അലോക് വർമ്മയോടും സ്പെഷൽ ഡയറക്ടർ രാകേഷ് അസ്താനയോടും അവധിയിൽ പോകാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നാഗേശ്വർ റാവുവിന്റെ നിയമനം. അസ്നാനയ്ക്ക് എതിരായ കേസ് ഇനി അന്വേഷിക്കുക എസ്‌പി ആയ സതീഷ് ദഗ്ഗാറാണ്.  മുൻപ് ദേര സച്ച സൗദ തലവൻ ഗുർമീത് റാം റഹീമിനെ അകത്താക്കിയത് ഇദ്ദേഹമാണ്. വ്യാപം കേസ് അന്വേഷിച്ച ഡിഐജി തരുൺ ഗോബയ്ക്കാണ് മേൽനോട്ട ചുമതല. ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് വി.മുരുഗേശനും ചുമതലയേറ്റെടുത്തു. അഴിമതി വിരുദ്ധ കേസുകളുടെ ചുമതല ഇദ്ദേഹത്തിനാണ്.

സിബിഐയിൽ ഉന്നത സ്ഥാനത്ത് ചേരിപ്പോര് മുറുകിയ സാഹചര്യത്തിൽ ഇന്നലെ ചേർന്ന അപ്പോയിൻമെന്റ് കമ്മിറ്റിയാണ് അലോക് വർമ്മയോടും  രാകേഷ് അസ്താനയോടും നിർബന്ധിത അവധിയിൽ പോകാൻ ആവശ്യപ്പെട്ടത്.

1986 ലെ ഒഡിഷ കേഡർ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് നാഗേശ്വർ റാവു. സിബിഐ ജോയിന്റ് ഡയറക്ടർ ആകും മുൻപ് ഒഡീഷയിലെ റെയിൽവേ പൊലീസ് അഡീഷണൽ ഡയറക്ടറായിരുന്നു.

ദക്ഷിണേന്ത്യയിലെ ചില ബ്രാഞ്ചുകളും ഛത്തീസ്‌ഗഡിലെ സിബിഐ ബ്രാഞ്ചുകളും സിബിഐ ജോയിന്റ് ഡയറക്ടർ സ്ഥാനത്തിരുന്ന് മേൽനോട്ടം വഹിക്കുകയാണ് നാഗേശ്വർ റാവു ചെയ്തിരുന്നത്. സിബിഐയിൽ മൂന്നാമനായിരുന്നു ഇദ്ദേഹം. എന്നാൽ ഇപ്പോൾ അദ്ദേഹം ഒന്നാമനായി. ആന്ധ്രപ്രദേശിലെ വാറങ്കലാണ് ഇദ്ദേഹത്തിന്റെ സ്വദേശം.

ചുമതലയേറ്റയുടൻ തന്നെ രാകേഷ് അസ്താനയ്ക്കെതിരെ അഴിമതി കേസ് അന്വേഷിക്കുന്ന സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെ നാഗേശ്വർ റാവു സ്ഥലംമാറ്റി.  അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന സംഘത്തെ നയിക്കുന്ന സിബിഐ ഡെപ്യൂട്ടി എസ്‌പി എ.കെ.ബസ്സിയെ പോര്‍ട്ട് ബ്ലെയറിലേക്കാണ് സ്ഥലം മാറ്റിയത്. സതീഷ് ദഗ്ഗാറിനാണ് പകരം അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Slew of transfers in cbi after nageshwar rao took charge

Next Story
ശബരിമല തന്ത്രിക്കും ശ്രീധരൻപിളളയ്‌ക്കും എതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി
The moderation of comments is automated and not cleared manually by malayalam.indianexpress.com