ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഭവത്തില്‍ മന്ത്രി ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെയും മകന് ആശിഷിനെയും അറസ്റ്റ് ചെയ്യണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്കെഎം). 18 ന് റെയില്‍ ഉപരോധ (റെയില്‍ റോക്കോ)ത്തിന് ആഹ്വാനം ചെയ്തു.
ഗൂഢeലോചനയെുടെ കേന്ദ്രമായ മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് എസ്കെഎം നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടു. 15നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം കത്തിക്കും.
അതിനിടെ, മന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിക്ക് ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാനായിരുന്നു ഉത്തര്‍പ്രദേശ് പൊലീസിന്റെ നിര്‍ദേശം.
ആശിഷ് മിശ്രയോട് ഇന്നലെ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ യുപി പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഹാജാരായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു വിട്ടു നിന്നത്. സംഭവത്തില്‍ ആശിഷിന്റെ സഹായികളായ ആശിഷ് പാണ്ഡെ, ലവ്കുശ് റാണ എന്നിവരെ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് ആശിഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്.
Also Read: ലഖിംപുർ ഖേരി: ആശിഷ് മിശ്ര ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരായി
ലഖിംപൂര്‍ ഖേരിയിലുണ്ടായ സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെ സുപ്രീം കോടതി ഇന്നലെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ”ഉത്തരവാദിത്തമുള്ള ഒരു സര്‍ക്കാരും പൊലീസ് ഉദ്യോഗസ്ഥരും സംവിധാനവും അവിടെ ഉണ്ടെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നടപടികള്‍ തൃപ്തികരമല്ല. ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്. വളരെ ഗുരുതരമായ കാര്യമാണ്. നടപടികള്‍ വാക്കുകളില്‍ മാത്രമാണ്, പ്രവൃത്തിയിലില്ല,” കോടതി വിമര്‍ശിച്ചു.
അതേസമയം, കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണമെന്നും അശിഷ് മിശ്രയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ധുവും ഷിരോമണി അകാലി ദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദലും നിരാഹാര സമരം തുടരുകയാണ്. കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് രമണ്‍ കശ്യപിന്റെ വസതിക്ക് മുന്നിലാണ് സിദ്ധുവിന്റെ പ്രതിഷേധം.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകര്‍ക്കിടയിലേക്കു പിന്നില്ന്നാണു വാഹനവ്യൂഹം ഇടിച്ചുകയറിയത്. മൂന്നാം തിയതിയുണ്ടായ സംഭവത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേരാണ് മരിച്ചത്. മൂന്ന് എസ് യുവികള്‍ ഉള്‍പ്പെടുന്ന വ്യൂഹമാണ് അപകടം വരുത്തിയത്. മന്ത്രി അജയ് ശര്‍മയുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങളിലൊന്ന്. ഇതില്‍ മന്ത്രിയുടെ മകന് ആശിഷ് ശര്മയുണ്ടായിരുന്നുവെന്നാണ് കര്‍ഷകര്‍ പറയുന്നത്. എന്നാല്‍ മകന് സംഭവസ്ഥലത്തില്ലായിരുന്നുവെന്നാണ് മന്ത്രിയുടെ വിശദീകരണം.