കളിച്ചു കൊണ്ടിരുന്ന ആറ് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു; രണ്ട് പേരെ അറസ്റ്റ് ചെയ്തു

വൈദ്യുതി തൂണില്‍ പിടിച്ച മോനിഷ് 5 മിനുട്ടോളം ഷോക്കേറ്റ് സഹായിക്കാന്‍ ആരുമില്ലാതെ നിന്നു

ഹൈദരാബാദില്‍ വൈദ്യുത കമ്പിയില്‍ പിടിച്ച് ആറ് വയസുകാരന്‍ മരിച്ചതിന് നാലാഴ്ച്ചയ്ക്ക് ശേഷം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരാണ് പൊലീസ് പിടിയിലായത്. ഇവരുടെ അശ്രദ്ധയാണ് മകന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കാണിച്ച് മരിച്ച മോനിഷിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുജോലിക്കാരനായ സായ്കുമാര്‍, ലിഫ്റ്റ് മെക്കാനിക്കായ മാധവ് എന്നിവരാണ് അറസ്റ്റിലായത്.

വൈദ്യുത വയര്‍ തെറ്റായി ഘടിപ്പിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്. ഇരുവരേയും റിമാന്റ് ചെയ്തു. അപാര്‍ട്ട്മെന്റിന്റെ നടത്തിപ്പ് ചുമതലയുളള കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അനിത വര്‍ഗീസിനും പൊലീസ് നോട്ടീസ് അയച്ചു. ഫെബ്രുവരി 12നാണ് വൈദ്യുതി തൂണില്‍ പിടിച്ച് മോനിഷ് മരിച്ചത്. സംക്രാന്തി ആഘോഷത്തിനായി ഫ്ലഡ് ലൈറ്റിന് കത്തിക്കാന്‍ വൈദ്യുതി തൂണ് വഴിയാണ് കണക്ഷന്‍ കൊടുത്തിരുന്നത്. പരിപാടിക്ക് ശേഷം ജീവനക്കാര്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്നില്ല. ഇതിലെ വയര്‍ പൊട്ടി തൂണിലേക്ക് വൈദ്യുതി വ്യാപിക്കുകയായിരുന്നു.

വൈദ്യുതി തൂണില്‍ പിടിച്ച മോനിഷ് 5 മിനുട്ടോളം ഷോക്കേറ്റ് സഹായിക്കാന്‍ ആരുമില്ലാതെ നിന്നു. സമീപത്ത് കുട്ടികള്‍ കളിക്കുകയും മുതിര്‍ന്നവര്‍ കടന്നുപോവുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Six year old electrocuted to death in hyderabad

Next Story
‘കൊന്ന കൊതുകുകളുടെ കണക്കെടുക്കണോ?’ ബാലാക്കോട്ടില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് വി.കെ സിങ്VK Singh
The moderation of comments is automated and not cleared manually by malayalam.indianexpress.com