/indian-express-malayalam/media/media_files/2025/11/05/train-accident111-2025-11-05-15-06-45.jpg)
ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് ആറ് മരണം
ലക്നൗ:ഉത്തർപ്രദേശിൽ ട്രെയിൻ ഇടിച്ച് ആറ് മരണം. മിർസപൂരിലെ ചുനാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് യാത്രക്കാരെ ട്രെയിനിടിച്ചത്. ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.
Also Read:ഛത്തീസ്ഗഡിൽ ട്രെയിൻ അപകടം; മരണസംഖ്യ എട്ടായി, 14 പേർക്ക് ഗുരുതര പരിക്ക്
ചോപ്പൻ പ്രയാഗ് രാജ് എക്‌സ്പ്രസ്സിൽ വന്നിറങ്ങിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. ഇവർ ട്രെയിൻ ഇറങ്ങി പാളം മുറിച്ചു കടക്കുന്നതിനിടെ നേതാജി എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ആറ് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം
അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. എസ്ഡിആർഎഫ്, എൻഡിആർഎഫ് ടീമുകൾ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി യോഗി നിർദ്ദേശിച്ചു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ നൽകണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
Also Read:ഹൈദരാബാദിൽ ടിപ്പർ ലോറി ബസിൽ ഇടിച്ച് അപകടം; 19 മരണം
അതേസമയം, ഛത്തീസ്ഗഡിലെ ബിലാസ്പൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 11 ആയി. കോർബയിലേക്ക് പോകുകയായിരുന്ന മെമു ട്രെയിനും അതേദിശയിൽ വന്ന ഗുഡ്സ് ട്രെയിനും തമ്മിൽ ഇടിക്കുകയായിരുന്നു. മെമു ട്രെയിൻ ചരക്കുതീവണ്ടിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരമെന്ന് ബിലാസ്പൂർ കളക്ടർ സഞ്ജയ് അഗർവാൾ പറഞ്ഞു.
Read More:ഹരിയാനയിലെ വോട്ടർപ്പട്ടികയിൽ ബ്രസീലിയൻ മോഡലും; ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us