കശ്മീരില്‍ വനമേഖലയില്‍ ഒളിച്ച നാല് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

ഇനിയും തീവ്രവാദികൾ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ ബിജ്ഭേരയിലെ സെഖിപോര വനമേഖലയിലാണ് ഏറ്റുമുട്ടൽ തുടരുന്നത്.
ഇന്ത്യൻ സൈന്യത്തിലെ രാഷ്ട്രീയ റൈഫിൾസ് മൂന്നും കശ്മീർ പൊലീസും സംയുക്തമായാണ് ഓപറേഷൻ നടത്തുന്നത്. ഇനിയും തീവ്രവാദികൾ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

മൂന്ന് ദിവസം മുമ്പ് സൈന്യം ഷോപ്പിയാനില്‍ നടത്തിയ നീക്കത്തില്‍ നാല് ഭീകരരെ വധിച്ചിരുന്നു. ഒരു സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിരവധി നുഴഞ്ഞു കയറ്റങ്ങളാണ് കശ്മീർ താഴ്വരയിൽ നടന്നിട്ടുള്ളത്. വ്യാഴാഴ്ച കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും അതിർത്തി രക്ഷാസേനയും തമ്മിലുണ്ടായ വെടിവെപ്പിൽ സാധാരണക്കാരന് പരിക്കേറ്റിരുന്നു. ഖുദ് വാനിയിലെ സൈനിക ക്യാമ്പിനും നേരെ തീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ഷോപ്പിയാൻ ജില്ലയിലെ നാദിഗാം ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ നാലു തീവ്രവാദികളെ ഇന്ത്യൻ സേന വധിച്ചിരുന്നു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Six terrorists killed in encounter in jammu and kashmirs anantnag

Next Story
തൊഴിലില്ല; രാജസ്ഥാനിൽ മൂന്ന് യുവാക്കൾ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com