ന്യൂഡൽഹി: പോത്തിന്‍ കുട്ടികളുമായി പോകുകയായിരുന്ന ആറ്പേര്‍ക്കുനേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. തെക്കുപടിഞ്ഞാറന്‍ ഡൽഹിയിലെ ബാബ ഹരിദാസ്​ നഗറിൽ വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം. പശുവിന്റെ പേരിൽ ആക്രമണങ്ങൾ പാടില്ലെന്ന് പ്രധാനമന്ത്രിയുടെ പറഞ്ഞതിന് പിന്നാലെയാണ്​ വീണ്ടും സംഘർമുണ്ടായത്​.

പോത്തിന്‍കുട്ടികളുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനുനേരെ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്നവരുടെ മുഖത്തും കൈകള്‍ക്കും പരുക്കേറ്റു. ഝരോധാ കലാനില്‍ നിന്നുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഗോരക്ഷയുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന സംഭവമാണിത്. ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാവാത്തതാണ് അതിക്രമങ്ങള്‍ വര്‍ദ്ധിക്കാനിടയാക്കുന്നതെന്ന ആരോപണം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നശേഷം രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട മൂന്നാമത്തെ ആള്‍ക്കൂട്ട ഭീകരതയാണിത്. പ്രധാനമന്ത്രിയുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം ജാര്‍ഖണ്ഡില്‍ അന്‍സാരിയെന്ന വ്യാപാരിയെ ഒരു സംഘം തല്ലിക്കൊല്ലുകയും അദ്ദേഹത്തിന് വാഹനത്തിന് തീയിടുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ മീഡിയ ഇന്‍ചാര്‍ജ് ദീപക് മിശ്രയുള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായിരുന്നു.

പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ട്രെ​യി​നി​ൽ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ക​യാ​യി​രു​ന്ന 16കാ​രനായ ജുനൈദിനെ ബീ​ഫ്​ ക​ഴി​ക്കു​ന്ന​വ​രെ​ന്ന്​ ആ​രോ​പി​ച്ച് വർഗീയവാദികൾ മർദ്ദിക്കുകയും കു​ത്തി​ക്കൊ​ല്ലുകയും ചെയ്​തതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കന്നുകാലികളുടെ പേരിൽ നടന്ന അക്രമങ്ങളിൽ 97 ശതമാനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നശേഷമാണെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ