Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

കര്‍ഷക സമരം ആരംഭിച്ചിട്ട് ആറ് മാസം; ഡല്‍ഹി അതിര്‍ത്തിയില്‍ കരിദിനാചരണം

കഴിഞ്ഞ നവംബര്‍ ഇരുപത്തിയാറിനായിരുന്നു പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ആരംഭിച്ചത്

Farmers Protest, Black Day

ന്യൂ‍ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ സമരം ആറ് മാസം തികയുന്നു. ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു.

കഴിഞ്ഞ നവംബര്‍ ഇരുപത്തിയാറിനായിരുന്നു പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ സമരം ആരംഭിച്ചത്. പിന്നാലെ ഹരിയാനയില്‍ നിന്നും, ഉത്തര്‍ പ്രദേശില്‍ നിന്നുമുള്ള കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തി. സിംഗു, തിക്രി, ഖാസിപൂർ അതിര്‍ത്തികളിലാണ് സമരം നടക്കുന്നത്.

സിങ്കു അതിർത്തിയിൽ കർഷകർ കേന്ദ്ര സർക്കാരിന്റെ കോലങ്ങള്‍ കത്തിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അധികൃതർ പറഞ്ഞു. രാജ്യത്തുടനീളമുള്ള കർഷകരെ ഏകോപിപ്പിച്ച് പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധമുണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.

Also Read: പ്രക്ഷോഭങ്ങൾക്കിടയിലും ഈ കാർഷിക നിയമം കേന്ദ്രം നടപ്പാക്കണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തത് എന്തുകൊണ്ട്?

വിദഗ്ധ സമിതി നിർദ്ദേശിച്ച മാറ്റങ്ങൾക്ക് വിധേയമായി രണ്ടര വർഷത്തേക്ക് കാര്‍ഷിക നിയമം നടപ്പിലാക്കാതെ വക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. നിയമങ്ങൾ പൂർണ്ണമായും റദ്ദാക്കണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് കര്‍ഷകര്‍ ഈ നിര്‍ദേശം നിരസിച്ചു.

റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകരുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കാലാശിച്ചത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഖാസിപൂർ സ്ഥലം വിട്ടുനൽകാൻ ഉത്തർപ്രദേശ് സർക്കാർ കർഷകർക്ക് അന്ത്യശാസനം നൽകിയിരുന്നു. ഭാരതീയ കിസാൻ യൂണിയൻ കൺവീനർ രാകേഷ് ടിക്കായിത് നടത്തിയ വൈകാരിക അഭ്യർത്ഥന സമരത്തെ പുനരുജ്ജീവിപ്പിച്ചു. പിന്നീട് യുപിയിലും അതിർത്തി സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള റാലികളും പ്രകടനങ്ങളും ആരംഭിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Six months of farmers protest black day

Next Story
ഇന്ത്യയില്‍ ഒറ്റ ഡോസ് കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ മോഡേണVaccine, Vaccine Shortage
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express