ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഖൈറ ഗ്രാമത്തില്‍ സഹകരണ ബാങ്കില്‍ കൊളള സംഘത്തിന്റെ ആക്രമത്തില്‍ കാഷ്യര്‍ കൊല്ലപ്പെട്ടു. വെളളിയാഴ്ച്ച ബാങ്കിലേക്ക് അതിക്രമിച്ച് കടന്ന ആറംഗ സംഘം കാഷ്യറെ വെടിവെച്ച് കൊന്ന് 2 ലക്ഷം രൂപയുമായി രക്ഷപ്പെട്ടു. മോട്ടോര്‍ സൈക്കിളുകളില്‍ എത്തിയ സംഘം നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വ്യോമസേനയില്‍ ജോലി ചെയ്തിരുന്ന സന്തോഷ് കുമാര്‍ (45) ആണ് കൊല്ലപ്പെട്ടത്. വ്യോമസേനയില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് അദ്ദേഹം ബാങ്കില്‍ ജോലിക്ക് കയറിയത്. സംഭവത്തില്‍ ആറ് പേരാണ് കൃത്യം നടത്തിയതെന്നും നിരവധി സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.
#Exclusive | CCTV visuals of bank robbery. Six men barge into Corporation Bank, shoot cashier dead.
Read more here: //t.co/BaARWKXBep pic.twitter.com/AbCK7GImxd
— The Indian Express (@IndianExpress) October 13, 2018
തോക്കും കഠാരയുമായി എത്തിയ സംഘം ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. അക്രമികള്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ചെറുത്തുനിന്ന കാഷ്യറുടെ നെഞ്ചിലാണ് അക്രമികള്‍ വെടിവെച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പണത്തിന് പുറമെ സുരക്ഷാ ജീവനക്കാരന്റെ കൈയിലുണ്ടായിരുന്ന തോക്കും അക്രമികള്‍ കൊണ്ടുപോയി. കൊളള, കൊലപാതകം എന്നിവയ്ക്ക് ചൗള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook