scorecardresearch
Latest News

മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ചു; മഹാരാഷ്ട്രയിൽ ആറു പേർക്ക് ദാരുണാന്ത്യം

സാനിറ്റൈസർ കഴിച്ചവരിൽ മൂന്ന് പേർക്ക് ഛർദി, വയറുവേദന, ദേഹാസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങൾ കാണിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ മരണപ്പെട്ടു

മദ്യത്തിന് പകരമായി സാനിറ്റൈസർ കുടിച്ച ആറു പേർ മരിച്ചു. മഹാരാഷ്ട്രയിലെ യവട്മാൽ ജില്ലയിലെ വാനി എന്ന സ്ഥലത്ത് കഴിഞ്ഞ വെള്ളി ശനി ദിവസങ്ങളിലാണ് സംഭവം. വാനി സ്വദേശികളായ സുനിൽ ദെൻഗ്ലെ (32) ദത്ത ലഞ്ഞേവർ (57) ഭരത് റയ്കർ (38) ഗണേഷ് ശേലാർ (45) സന്തോഷ് മെഹ്‌റെ (35) രാഹുൽ പാർത്ഥക്തർ (35) എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ലോക്ക്ഡൗൺ മൂലം ജില്ലയിൽ മദ്യം നിരോധിച്ചിരുന്നു.

മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച കൂലി തൊഴിലാളികളായ ആറു പേർ വാനി എന്ന സ്ഥലത്ത് വെള്ളി ശനി ദിവസങ്ങളിൽ മരണപ്പെട്ടതായും ഇതിൽ മൂന്ന് പേർ വീട്ടിലും മൂന്ന് പേർ ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്നും യവട്മാൽ ജില്ലാ പോലീസ് മേധാവി ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു

വ്യത്യസ്ത കമ്പനികളുടെ സാനിറ്റൈസറുകൾ വാങ്ങി മദ്യത്തിന് പകരം ഒരുമിച്ചിരുന്ന് കുടിച്ചവരാണ് മരണപ്പെട്ടത്. സാനിറ്റൈസർ കഴിച്ചവരിൽ മൂന്ന് പേർക്ക് ഛർദി, വയറുവേദന, ദേഹാസ്വാസ്ഥ്യം എന്നീ ലക്ഷണങ്ങൾ കാണിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. പിന്നീടാണ് മറ്റു മൂന്ന് പേർ ഇതേ രോഗലക്ഷണങ്ങളുമായി മരണപ്പെട്ടതായി അറിഞ്ഞത്, അവരുടെ ബന്ധുക്കൾ കേസ് റിപ്പോർട്ട് ചെയ്യാതിരിക്കുകയും മൃതദേഹങ്ങൾ മറവു ചെയ്യുകയും ചെയ്തു. അതിനാൽ ആറു മരണങ്ങളും അപകടമരണങ്ങളായാണ് രജിസ്റ്റർചെയ്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

മഹാരാഷ്ട്ര കടുത്ത ലോക്ക്ഡൗൺ നിയന്ത്രങ്ങളിൽ ആയതിനാൽ മദ്യം ശാലകൾ അടഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് മദ്യാസക്തി മൂലം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഇവർ കുടിച്ചത്. വാനിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സാനിറ്റൈസർ മരണത്തിനു കാരണമാകുമെന്നും അത് കുടിക്കരുതെന്ന് ജനങ്ങളോട് അഭ്യത്ഥിച്ചിട്ടുണ്ടെന്ന് പോലീസ് മേധാവി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Six die at wani in maharashtra after drinking sanitiser for liquor