ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്കു നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ ആറ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ശ്രീനഗറിലെ കരണ്‍നഗറിലാണ് സംഭവമുണ്ടായത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മേഖലയില്‍ തിരച്ചില്‍ നടക്കുന്നു.
ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു ആക്രമണം. സിആര്‍പിഎഫ് ജവാന്മാര്‍ ചെക്ക് പോയന്റില്‍ വാഹനങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു ഭീകരര്‍ ഗ്രനേഡ് എറിഞ്ഞത്. പിന്നാലെ ജവാന്മാര്‍ തിരിച്ചടിച്ചു.
താഴ്‌വരയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണിത്. ഒക്ടോബര്‍ 24 ന് ഭീകരര്‍ രണ്ട് ഇതരസംസ്ഥാന ട്രക്ക് ഡ്രൈവര്‍മാരെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 20 ന് ഭീകരരുടെ വെടിവെപ്പില്‍ രണ്ട് സൈനികര്‍ മരിച്ചിരുന്നു.