ന്യൂഡൽഹി: ലോക്സഭയിലെ നടപടികൾ തടസ്സപ്പെടുത്തിയതിന് 6 കോൺഗ്രസ് എംപിമാരെ സ്പീക്കർ സസ്പെൻഡ് ചെയ്തു. കേരളത്തിൽ നിന്നുള്ള എംപിമാരായ കോടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ എന്നിവരുൾപ്പെടെ ആറ് കോണ്‍ഗ്രസ് എംപിമാരെയാണ് സ്പീക്കർ സസ്പെൻഡ് ചെയ്തത്. ഗൗരവ് ഗഗോയി, ആദിർരാജൻ ചൗധരി, രൺജി രാജൻ, സുഷ്മിതാ ദേവ് എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ. അഞ്ച് ദിവസത്തേക്കാണ് ഇവരെ സ്പീക്കർ സസ്പെൻഡ് ചെയ്തത്.

ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളെക്കുറിച്ച് ചർച്ച നടത്തണമെന്ന ആവശ്യം നിരസിച്ച സ്പീക്കർക്ക് എതിരെ പ്രതിപക്ഷ ബഹളം ഉണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ