scorecardresearch

ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്ത കേസിൽ ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് ജാമ്യം; ജയിലിന് പുറത്ത് വൻ സ്വീകരണം

ദിവസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു ആഘോഷപൂർവ്വമായ സ്വീകരണം

ദിവസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു ആഘോഷപൂർവ്വമായ സ്വീകരണം

author-image
WebDesk
New Update
Bajragadal

ബജ്‌റംഗ്ദൾ പ്രവർത്തകർക്ക് നൽകിയ സ്വീകരണം (Express Photo, enhanced using AI)

റായ്പൂർ: ഛത്തീസ്ഗഢിലെ റായ്പൂരിൽ ഷോപ്പിംഗ് മാളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്ത കേസിൽ ജാമ്യം ലഭിച്ച ആറ് ബജ്റംഗ്ദൾ പ്രവർത്തകർക്ക് വൻ സ്വീകരണം നൽകി സഹപ്രവർത്തകർ. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇവർക്ക് പൂമാലകൾ അണിയിച്ചും കാവി ഷാളുകൾ പുതപ്പിച്ചുമാണ് സംഘടന വീരോചിത വരവേൽപ്പ് നൽകിയത്.

Advertisment

Also Read:ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ സുപ്രീം കോടതി ഇടപെടൽ; പഠനത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു

റായ്പൂരിലെ മാളിൽ അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ദിവസങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴായിരുന്നു ആഘോഷപൂർവ്വമായ സ്വീകരണം.

Also Read:ചത്തീസ്ഗഡിൽ വൻ ഏറ്റുമുട്ടൽ; 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

ഏതാനും ദിവസങ്ങൾക്ക് മുമ്പ് റായ്പൂരിലെ ഒരു മാളിൽ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. മാളിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ അവിടെയുണ്ടായിരുന്ന ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാൾ മാനേജ്മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കലാപം ഉണ്ടാക്കൽ, അതിക്രമിച്ചു കയറൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്.

Also Read:ഇൻഡോറിലെ മലിനജല ദുരന്തം; രോഗികളുടെ എണ്ണം കൂടുന്നു, ആരോഗ്യമേഖല പ്രതിസന്ധിയിൽ

പ്രതികൾക്ക് ജയിൽ കവാടത്തിൽ വെച്ച് ഇത്തരത്തിൽ വൻ സ്വീകരണം നൽകിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. നിയമം കൈയ്യിലെടുത്തവർക്ക് 'ഹീറോ' പരിവേഷം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയരുന്നുണ്ട്. സ്വീകരണത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ ജാമ്യത്തിലിറങ്ങിയവരെ സ്വീകരിച്ചത്.

Read More: ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; കുറ്റകൃത്യം മറയ്ക്കാൻ നായയെ കൊന്ന് അതേ കുഴിയിലിട്ടു; ഭർത്താവും കാമുകിയും ഒളിവിൽ

chattisgarh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: