ആനന്ദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചടങ്ങ് അമൂലന്റെ വൈസ് ചെയർമാൻ ഉൾപ്പടെ ആറ് ഡയറക്ടർമാർ ബഹിഷ്ക്കരിച്ചു. അമൂലിന്റെ ചോക്ലേറ്റ് പ്ലാന്റിന്റെും അതുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളുടെയും ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിന്നത്. ആനന്ദ് ജില്ലയിലെ മോഗറിൽ ഞായറാഴ്ച പ്രധാമന്ത്രി പങ്കെടുത്ത  ചടങ്ങ് അമൂലിന്റെ വൈസ് ചെയർമാൻ രാജേന്ദ്ര സിൻഹ പർമാർ ഉൾപ്പടെയുളളവരാണ്  ബഹിഷ്ക്കരിച്ചത്.

മറ്റ് അഞ്ച് ഡയറക്ടർമാർക്കൊപ്പം ഈ പരിപാടിയിൽ​ പങ്കെടുക്കേണ്ടതില്ലെന്ന് താൻ തീരുമാനിച്ചിരുന്നതായി രാജേന്ദ്ര സിൻഹ പറഞ്ഞു. ഇക്കാര്യം ചെയർമാനെയും മാനേജിങ് ഡയറക്ടറെയും അറിയിച്ചിരുന്നു. പ്രധാനമന്ത്രിവരുന്നതിൽ എതിർപ്പില്ല, എന്നാൽ അതൊരു രാഷ്ട്രീയ പരിപാടിയാകരുതെന്ന് നിലപാട് ഉണ്ടായിരുന്നു. പരസ്പരം പുറംചൊറിയുന്ന പരിപാടിയാണ് അത് അവസാനിച്ചത്. ആ പരിപാടിയിലൂടെ അമൂലിന് ഒന്നും ലഭിച്ചില്ല. രാജേന്ദ്ര സിൻഹ പറഞ്ഞു. ബോർസാദ് നിയോജക മണ്ഡലത്തിൽ​ നിന്നുളള കോൺഗ്രസ് എം എൽ എയാണ് രാജേന്ദ്രസിൻഹ. അമൂൽ ബോർഡിൽ 17 അംഗങ്ങളാണ് ഉളളത്.

കോൺഗ്രസിൽ നിന്നും കഴിഞ്ഞ വർഷം ബി ജെപിയിൽ ചേർന്ന രാം സിൻഹ പർമാറാണ് അമൂലിന്റെ ചെയർപേഴ്സൺ. മറ്റ് ബോർഡ് അംഗങ്ങൾക്കൊപ്പം അദ്ദേഹം ചടങ്ങിൽ പങ്കെടുത്തു.

അമൂലിന്റെ പരിപാടി ബി ജെ പി ഹൈജാക്ക് ചെയ്യുന്നുവെന്ന് രാജേന്ദ്ര സിൻഹ കുറ്റപ്പെടുത്തിയിരുന്നു. ചടങ്ങ് നടക്കുന്ന ബി ജെ പി പാർട്ടി പ്രാദേശിക നേതാക്കളുടെ പോസറ്ററുകൾ പതിക്കുകയും കൊടികൾ ഉയർത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

താൻ കഴിഞ്ഞ 12 വർഷമായി അമൂലിന്റെ വൈസ് ചെയർമാനാണ്, അച്ഛനും വൈസ് ചെയർമാനായിരന്നു രാജേന്ദ്ര സിൻഹ പറഞ്ഞു. നിരവധി പ്രധാനമന്ത്രിമാർ അമൂലിൽ വന്നിട്ടുണ്ട്. ക്ഷണക്കത്തിൽ ബി ജെപി നേതാക്കളുടെ പേരുകൊണ്ട് നിറയ്ക്കുകയാണ് ചെയ്തത്. ചടങ്ങിൽ ഒരു പാർട്ടിയുടെ നേതാക്കൾ മാത്രമാണ് സ്റ്റേജിലുണ്ടായിരുന്നത്. രാജേന്ദ്ര സിൻഹ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.

കർഷകരുടെ പത്ത്, പതിനഞ്ച്കോടി രൂപയാണ് ഈ ചടങ്ങിനായി അമൂൽ ചെലവഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ആനന്ദ്, കേദ, വഡോദര എന്നീ പ്രദേശങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം കർഷകർ ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ