Latest News
ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല; രാജി ആവശ്യവുമായി പ്രതിപക്ഷം
കര്‍ണാടക: ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ജമ്മു കശ്‌മീരിൽ തീവ്രവാദികളുടെ ആക്രമണം; തിരഞ്ഞെടുപ്പ് നടത്താൻ പറ്റിയ സ്ഥിതിയല്ലെന്ന് ഒമർ അബ്ദുളള

കശ്മീരിലെ നിയമസഭ പിരിച്ചുവിടണമെന്നും കുതിരക്കച്ചവടത്തിന് വഴിയൊരുക്കരുതെന്നും ഒമർ അബ്ദുളള

Omar Abdullah

ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സൈനിക ക്യാംപുകൾക്ക് നേരെ ഇന്ന് രണ്ട് തവണ തീവ്രവാദികൾ ആക്രമണം നടത്തി. അതിർത്തി ജില്ലയായ പുൽവാമയിലെ ട്രാലിലാണ് ആദ്യ ആക്രമണം നടന്നത്. പിന്നാലെ ബതഗുണ്ട് ക്യാംപും ആക്രമിക്കപ്പെട്ടു. രണ്ടിടത്തും ഒഴിഞ്ഞ പ്രദേശത്താണ് ഇവർ ഗ്രനേഡ് പ്രയോഗിച്ചത്. അതിനാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

ട്രാലില്‍ 180 സുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ ബറ്റാലിയനു നേരെ ഇന്നു രാവിലെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്‌ച രാവിലെ ഇവിടെ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഇവ പിന്നീട് നിർവീര്യമാക്കി. ഹിസ്‌ബുൽ മുജാഹിദ്ദീൻ കമാന്ററായിരുന്ന ബുർഹാൻ വാണി സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ട് രണ്ട് വർഷം ഇന്നലെയാണ് പൂർത്തിയായത്. അതിനാൽ കൂടുതൽ സംഘർഷം സൈന്യം പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം, കശ്മീരിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടത്താൻ പറ്റിയ സാഹചര്യമില്ലെന്ന് മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളള വ്യക്തമാക്കി. കശ്മീരിലെ നിയമസഭ പിരിച്ചുവിടണമെന്നും കുതിരക്കച്ചവടത്തിന് വഴിയൊരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എപ്പോൾ തിരഞ്ഞെടുപ്പ് നടത്തിയാലും തന്റെ നാഷണൽ കോൺഫറൻസ് പാർട്ടി അതിനെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Situation in kashmir not conducive for polls says former cm omar abdullah terror attack in pulwama

Next Story
കർഷകർക്ക് പിന്നാലെ ഗോദറേജും ബുളളറ്റ് ട്രെയിനിനെതിരെRepresentational image of a bullet train
The moderation of comments is automated and not cleared manually by malayalam.indianexpress.com