scorecardresearch

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി; പ്രധാന പ്രഖ്യാപനങ്ങൾ ഇവയാണ്

പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും സർക്കാർ കുറച്ചു. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും

പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും സർക്കാർ കുറച്ചു. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും

author-image
Renoir Pananghatt
New Update
Nirmala Sitaraman, നിർമല സീതാരാമൻ, Finance Minister, ധനമന്ത്രി

രാജ്യത്തെ പണപ്പെരുപ്പം നേരിടാൻ നിരവധി നടപടികൾ ധനമന്ത്രി നിർമ്മല സീതാരാമൻ ശനിയാഴ്ച പ്രഖ്യാപിച്ചു. ഇന്ന് ലോകം ദുഷ്‌കരമായ സമയങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് സീതാരാമൻ ട്വീറ്റ് ചെയ്തു. “ലോകം കോവിഡ് -19 മഹാമാരിയിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുമ്പോഴും, ഉക്രെയ്ൻ സംഘർഷം വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും വിവിധ വസ്തുക്കളുടെ ദൗർലഭ്യവും കൊണ്ടുവന്നു. ഇത് പല രാജ്യങ്ങളിലും പണപ്പെരുപ്പത്തിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നു,” മന്ത്രി ട്വീറ്റ് ചെയ്തു.

Advertisment

പണപ്പെരുപ്പം നിയന്ത്രിക്കാൻ പ്രഖ്യാപിച്ച നടപടികൾ

? പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും സർക്കാർ കുറച്ചു. ഇതോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.

? ഒരു ലക്ഷം കോടിയിലധികം വരുന്ന വളം സബ്‌സിഡിക്ക് പുറമെ 1.1 ലക്ഷം കോടി രൂപ സർക്കാർ കർഷകർക്ക് നൽകും.

Advertisment

? ഒമ്പത് കോടി ഗുണഭോക്താക്കൾക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ വരെ ഗ്യാസ് സിലിണ്ടറുകൾക്ക് കേന്ദ്രം 200 രൂപ സബ്‌സിഡി നൽകും.

? പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ അസംസ്‌കൃത വസ്തുക്കളുടെ കസ്റ്റംസ് തീരുവ കുറച്ചു. ഇരുമ്പ്, ഉരുക്ക് എന്നിവയുടെ അസംസ്‌കൃത വസ്തുക്കളുടെ വില കുറയ്ക്കും.

? സ്റ്റീലിന്റെ ചില അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയും ചില സ്റ്റീൽ അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി വർദ്ധിപ്പിക്കുകയും ചെയ്യും.

? സിമന്റ് കൂടുതൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും സിമന്റിന്റെ വില കുറയ്ക്കുമെന്നും സീതാരാമൻ പറഞ്ഞു.

Nirmala Sitharaman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: