ന്യൂഡല്‍ഹി: 2020 ജനുവരി ഒന്ന് മുതല്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലെ കയറ്റുമതിയ്ക്ക് പുതിയ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ടെക്‌സ്റ്റൈല്‍ കയറ്റുമതിയിലെ നിലവിലെ നികുതി ഘടന 2019 ഡിസംബര്‍ 31 വരെ. പലിശ ഏകീകരണത്തിന് ആലോചന ഉണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

പാര്‍പ്പിട മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ സുഗമമായ നടത്തിപ്പിന് പൂര്‍ത്തീകരണത്തിനുമായി ഏകജാലകസംവിധാനം നടപ്പിലാക്കണം. ഇതിനായി 10000 കോടി രൂപ നീക്കിവെക്കും. മുടങ്ങി കിടക്കുന്ന ചെറുകിട പാര്‍പ്പിട പദ്ധതികളെ ഇത് സഹായിക്കും. വീട് പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തവര്‍ക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണോഭക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Read More: സാമ്പത്തിക പ്രതിസന്ധി: പണപ്പെരുപ്പം നിയന്ത്രണ വിധേയം, നികുതി സംവിധാനം പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വീട് വാങ്ങാന്‍ പ്രൊത്സാഹിപ്പിക്കും. അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കും. കയറ്റുമതി രംഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാങ്കേതിക നിലവാരം ഉയര്‍ത്തുമെന്നും അവര്‍ അറിയിച്ചു. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ റിസര്‍വ്വ് ബാങ്ക് 68000 കോടി അനുവദിക്കും.

രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമായിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളുടേയും മറ്റും സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പത്രസമ്മേളനം. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവെല്‍ മാതൃകയില്‍ 2020 മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും.രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുക

പരണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താന്‍ സാധിച്ചെന്നും അവര്‍ പറഞ്ഞു. അതേസമയം, നിക്ഷേപ നിരക്ക് കൂടുന്നുണ്ടെന്നും സാമ്പത്തിക മേഖല ശക്തിപ്പെടുന്നുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പരിഷ്‌കരണ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook