/indian-express-malayalam/media/media_files/uploads/2017/10/sitaram-yechuri.jpg)
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ തടയാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത്. സത്യസന്ധരായ മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടാന്‍ നിയമം ഉപയോഗിക്കപ്പെടുമെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതികരണം.
വാര്‍ത്ത വ്യാജമാണോ എന്നു തീരുമാനിക്കുന്നത് ആരാണെന്നതും ആശങ്കയുളവാക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ പറഞ്ഞു. ''അക്രഡിറ്റേഷന്‍ റദ്ദാക്കുക എന്ന ഉദ്ദേശത്തോടെ പരാതികള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതില്ലേ? ഈ മാർഗ നിര്‍ദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് എന്താണുറപ്പ്? ഭരണകൂടത്തിനെതിരെ വാര്‍ത്ത നല്‍കുന്നതില്‍ നിന്നും മാധ്യമ പ്രവര്‍ത്തകരെ നിയമം തടയില്ലേ?'' അദ്ദേഹം ചോദിക്കുന്നു.
കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും രംഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് പത്ര സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണ് തങ്ങളെന്നും അപകീര്‍ത്തി ബില്ലിനെതിരേയും തങ്ങള്‍ പോരാടിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. മോദി സര്‍ക്കാരിന്റേത് വഞ്ചനാപരമായ നീക്കമാണെന്നും സര്‍ക്കാരിന് അസ്വസ്ഥതയുണ്ടാക്കുന്ന വാര്‍ത്തകളെ വ്യാജ വാര്‍ത്തകളാക്കി മാറ്റുന്നതാകും നിയമമെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യ പത്ര പ്രവര്‍ത്തനത്തിനു വേണ്ടി നില കൊളള്ളാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും യെച്ചൂരി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. വാര്‍ത്ത വ്യാജമാണോ എന്ന് പിസിഐയും എന്‍ബിഎയും തീരുമാനിക്കും എന്നായിരുന്നു സ്മൃതിയുടെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.