ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധത്തിനെതിരെ ആരോപണം ഇന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറഉപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിപക്ഷ പാർട്ടികൾ ജനങ്ങള തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയാണെന്ന പ്രധാനമന്ത്രി പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽ രാജ്യങ്ങളിൽ പീഡനം അനുഭവിച്ച് അഭയാർത്ഥികളായി ഇന്ത്യയിലേക്ക് എത്തിയവർക്ക് നേരത്തെയും ഇന്ത്യ പൗരത്വം നൽകിയിട്ടുണ്ട്. അതിൽ നിന്ന് ഒരു മതത്തെ മാത്രം ഒഴിവാക്കേണ്ട കാര്യമില്ലെന്നും ഇതിനായ നിയമത്തിൽ ഭേദഗഗതി കൊണ്ടുവരണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്ര: പ്രധാനമന്ത്രി
ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല പ്രതിഷേധം കൊണ്ട് ആവശ്യപ്പെടുന്നത്. അതിൽ നിന്നും മുസ്ലിങ്ങളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിർക്കുന്നത്. രാജ്യത്തിന്റെ ഐക്യത്തെ തകർക്കാനുള്ള അജണ്ടയെ പരാജയപ്പെടുത്തും. മോദിയുടെയും അമിത് ഷായുടെ യും കൈകളിൽ നിന്ന് ഭരണഘടനയെ സംരക്ഷിക്കും. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരുമെന്നും യെച്ചൂരി പറഞ്ഞു.
Also Read: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാൻ മുഖ്യമന്ത്രിമാർക്കാവില്ല: പ്രധാനമന്ത്രി
നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ മുഖമുദ്രയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ രാംലീല മൈതാനത്ത് നടക്കുന്ന റാലിയിലാണ് മോദി ഇങ്ങനെ പറഞ്ഞത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹിയിലെത്തിയിരിക്കുന്നത്.
പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളെ മോദി വിമർശിച്ചു. ‘മോദിയെ വെറുത്തോളൂ, നിങ്ങള്‍ ഇന്ത്യയെ വെറുക്കരുത്. എന്റെ കോലം കത്തിച്ചോളൂ, പക്ഷേ പാവങ്ങളുടെ വീടുകള്‍ക്കും കച്ചവടസ്ഥാപനങ്ങള്‍ക്കും തീവെക്കരുത്. പാവം ഡ്രൈവര്‍മാരെയും പോലീസുകാരെയും തല്ലിച്ചതയ്ക്കുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്. നിരവധി പോലീസുകാർ നമുക്കുവേണ്ടി ജീവന്‍വെടിഞ്ഞു. പോലീസുകാര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്, അവരെ ആക്രമിക്കരുത്’, മോദി പറഞ്ഞു.
ആർക്കും പൗരത്വം കൊടുക്കരുതെന്നല്ല, ഒരു മതത്തെ മാത്രം ഒഴിവാക്കേണ്ട കാര്യമില്ല: സീതാറാം യെച്ചൂരി
പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് എല്ലാവർക്കുമറിയാമെന്നും സീതാറാം യെച്ചൂരി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.