scorecardresearch

'ആക്രമണങ്ങള്‍ ഗവര്‍ണര്‍ ആഘോഷിച്ചത് നാണക്കേട്'; അക്രമം ബിജെപിയുടെ സ്വഭാവമെന്നും യെച്ചൂരി

ആക്രമണങ്ങളെ ഗവര്‍ണര്‍ ആഘോഷിക്കുന്നത് നാണക്കേടാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ സിപിഎം പ്രവര്‍ത്തകര്‍ മഹാറാലി സംഘടിപ്പിച്ചിരുന്നു.

ആക്രമണങ്ങളെ ഗവര്‍ണര്‍ ആഘോഷിക്കുന്നത് നാണക്കേടാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ സിപിഎം പ്രവര്‍ത്തകര്‍ മഹാറാലി സംഘടിപ്പിച്ചിരുന്നു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
'ആക്രമണങ്ങള്‍ ഗവര്‍ണര്‍ ആഘോഷിച്ചത് നാണക്കേട്'; അക്രമം ബിജെപിയുടെ സ്വഭാവമെന്നും യെച്ചൂരി

കൊല്‍ക്കത്ത: ത്രിപുരയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമതെിരെ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്ട്രറി സീതാറാം യെച്ചൂരി. ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ സ്വഭാവമാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

Advertisment

'ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ സ്വഭാവമാണ്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും സ്വഭാവം തന്നെ അതാണ്.' യെച്ചൂരി പറയുന്നു.

അതേസമയം, ബിജെപി അതിക്രമങ്ങളെ ന്യായികരിച്ച ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയെയും യെച്ചൂരി വിമര്‍ശിച്ചു. ആക്രമണങ്ങളെ ഗവര്‍ണര്‍ ആഘോഷിക്കുന്നത് നാണക്കേടാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

നേരത്തെ ആക്രമണങ്ങളെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി രംഗത്തെത്തിയിരുന്നു. 'ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം, ജനാധിപത്യത്തിലൂടെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം, തിരിച്ചും' എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്. 2008 ല്‍ ഇടതുപക്ഷം അധികാരത്തിലേറിയപ്പോള്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. ഈ സംഭവത്തെ പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ട് ഗവര്‍ണറുടെ പ്രതികരണം.

Advertisment

ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ സിപിഎം പ്രവര്‍ത്തകര്‍ മഹാറാലി സംഘടിപ്പിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ പ്രതികരണം. റാലിയില്‍ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എംഎ ബേബി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

Bjp Sitaram Yechuri Tripura Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: