scorecardresearch

എസ്ഐആർ; തീയതി നീട്ടാൻ കേരളം നിവേദനം നൽകണമെന്ന് സുപ്രീം കോടതി

ഡിസംബർ ഒൻപതിന് ഹർജി പരിഗണിക്കവെ തീയതി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി വയ്ക്കുകയും ചെയ്തു

ഡിസംബർ ഒൻപതിന് ഹർജി പരിഗണിക്കവെ തീയതി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി വയ്ക്കുകയും ചെയ്തു

author-image
WebDesk
New Update
Supreme Court, SC,

SIR Updates

ന്യൂഡൽഹി: കേരളത്തിലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിന് തീയതി നീട്ടി നൽകാൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. കേരളത്തിൻറെ ആവശ്യം കമ്മീഷൻ അനുഭാവ പൂർവം പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി അടുത്ത മാസം ആറിന് വീണ്ടും പരിഗണിക്കും.

Advertisment

ഇന്നാണ് എസ്‌ഐആർ എന്യൂമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കുന്നത്. ഡിസംബർ ഒൻപതിന് ഹർജി പരിഗണിക്കവെ തീയതി നീട്ടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇന്ന് ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി വയ്ക്കുകയും ചെയ്തു. ഇന്ന് ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

Also Read:വോട്ടർ പട്ടികയിൽ വൻ വെട്ടിനിരത്തൽ; അഞ്ച് സംസ്ഥാനങ്ങളിലായി ഒരു കോടിയിലധികം പേർ പുറത്ത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേരളവും ചില രാഷ്ട്രീയ പാർട്ടികളും ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. കൂടുതൽ സമയം അനുവദിക്കണമോയെന്ന കാര്യം ഡിസംബർ 18ന് കേസ് പരിഗണിക്കുമ്പോൾ തീരുമാനിക്കുമെന്നും കോടതി വ്യക്തമാക്കി.

കരട് വോട്ടർ പട്ടിക ഡിസംബർ 23-ന് പ്രഖ്യാപിക്കുമെന്നാണ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. 2026 ഫെബ്രുവരി 21ന് ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.നേരത്തെ ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വോട്ടർ പട്ടികയിലെ തീവ്ര പരിഷ്‌കരണം(എസ്ഐആർ) സമർപ്പിക്കാനുള്ള സമയപരിധി തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി നൽകിയിരുന്നു. യോഗ്യതയുള്ള വോട്ടർമാർക്ക് അവസരം ഉറപ്പാക്കുന്നതിനും പട്ടികയിലെ പിഴവുകൾ പരമാവധി ഒഴിവാക്കുന്നതിനുമായാണ് ഈ നടപടി.

Also Read:നിലവിലെ മാധ്യമ പ്രവർത്തനം ദൗർഭാഗ്യകരം: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലുമാണ് എന്യൂമറേഷൻ കാലയളവ് നീട്ടി നൽകിയിരിക്കുന്നത്. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്‌കരണം നിലവിൽ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിൽ പശ്ചിമ ബംഗാൾ, കേരളം, പുതുച്ചേരി എന്നിവയുൾപ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും ഉൾപ്പെടുന്നു.

മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ എസ്ഐആർ പരിഷ്‌കരണം ഡിസംബർ 18 വരെ നീട്ടിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കരട് വോട്ടർ പട്ടിക ഡിസംബർ 23 ന് പ്രസിദ്ധീകരിക്കും.

Also Read:'പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

കോടതി ഉത്തരവ് പ്രകാരം ആദ്യം ഡിസംബർ നാലിൽ നിന്ന് പതിനൊന്നിലേക്കും പിന്നീട് പതിനെട്ടിലേക്കും സമയപരിധി നീട്ടിയതായി തിരഞ്ഞെടുപ്പ് കമ്മിഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി നേരത്തെ വാദിച്ചു. കുറഞ്ഞത് രണ്ടാഴ്ച കൂടി നീട്ടണമെന്നും 20 ലക്ഷത്തിലധികം പേരെ ഇനിയും ഉൾപ്പെടുത്താനുണ്ടെന്നും കേരളത്തിലെ പ്രതിനീകരിച്ച മുതിർന്ന അഭിഭാഷകൻ പിവി സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കും എസ്‌ഐആറുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തിയാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ 97.42 ശതമാനം എണ്ണൽ ഫോമുകൾ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്ന് ദ്വിവേദി മറുപടി നൽകി. ആവശ്യമെങ്കിൽ സമയപരിധി നീട്ടാം. എന്നാൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More:എസ്ഐആർ നടപടികൾ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ല; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ

Supreme Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: