/indian-express-malayalam/media/media_files/2025/08/17/rahul-gandhi-2025-08-17-11-24-58.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കുന്നത്, 'വോട്ടുകൊള്ള' മറച്ചുവയ്ക്കാനും സ്ഥാപനവൽക്കരിക്കാനും വേണ്ടിയെന്ന് രാഹുൽ ഗാന്ധി. ഹരിയാനയിലേതിനു സമാനമായി മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും 'വോട്ട് ചോരി' നടന്നിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
വോട്ടുകൊള്ള ഒരു വലിയ പ്രശ്നമാണ്. എസ്ഐആർ നടപ്പാക്കുന്നത് അത് മൂടിവയ്ക്കാനും സംവിധാനത്തെ സ്ഥാപനവൽക്കരിക്കാനും വേണ്ടിയാണെന്ന് മധ്യപ്രദേശിൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരുടെ പരിശീലന ക്യാമ്പിൽ പങ്കെടുത്ത ശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിയാനയിലെ വോട്ടർ പട്ടിക ക്രമക്കേടുകളെ കുറിച്ച് താൻ തെളിവുകൾ പുറത്തുവിട്ടിരുന്നുവെന്നും അവിടെ 25 ലക്ഷം വോട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്നും രാഹുൽ പറഞ്ഞു.
Also Read: മധ്യപ്രദേശിൽ വിദ്യാർഥികൾക്ക് ഭക്ഷണം പേപ്പറിൽ; ഹൃദയം തകർന്നുപോയെന്ന് രാഹുൽ ഗാന്ധി
'വിവരങ്ങൾ പരിശോധിച്ചതിലൂടെ മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ഇതുതന്നെയാണ് സംഭവിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതാണ് ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും സിസ്റ്റം. ഞങ്ങളുടെ പക്കൽ കൂടുതൽ തെളിവുകളുണ്ട്. വഴിയേ അതു പുറത്തുവിടും.' വോട്ടുകൊള്ള ആരോപണവുമായി ബന്ധപ്പെട്ട് വളരെ കുറച്ചു തെളിവുകൾ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഹിന്ദു ധർമം പോലും രജിസ്റ്റർ ചെയ്തിട്ടില്ല: കോൺഗ്രസിന് മറുപടിയുമായി മോഹൻ ഭാഗവത്
ജനാധിപത്യവും ഭരണഘടനയും ആക്രമിക്കപ്പെടുന്നുവെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും ചേർന്നുകൊണ്ടാണ് ഇതിനു നേതൃത്വം നൽകുന്നതെന്നും രാഹുൽ ആരോപിച്ചു.
Read More: ബിഹാർ തിരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം, ചൊവ്വാഴ്ച വോട്ടെടുപ്പ്, വോട്ടെണ്ണൽ വെള്ളിയാഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us