scorecardresearch

SIR Draft voter list 2026: എസ്‌ഐആർ; ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് ഒഴിവായത് 13 ശതമാനം വോട്ടർമാർ, യുപിയിൽ വൻ വെട്ടിനിരത്തൽ

കേന്ദ്രഭരണ പ്രദേശമായ അന്തമാൻ നിക്കോബാറിൽ നിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയത. 21 ശതമാനം പേരെയാണ് ഇവിടെ നിന്ന് ഒഴിവാക്കിയത്

കേന്ദ്രഭരണ പ്രദേശമായ അന്തമാൻ നിക്കോബാറിൽ നിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയത. 21 ശതമാനം പേരെയാണ് ഇവിടെ നിന്ന് ഒഴിവാക്കിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
SIR Kerala

SIR Draft voter list 2026

SIR 2.0 Electoral Roll Deletion india ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി പുറത്തിറക്കിയ കരട് പട്ടികയിൽ വൻ കുറവ്. ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 6.56 കോടി വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇത് ആകെ വോട്ടർമാരുടെ ഏകദേശം 13 ശതമാനത്തോളം വരും. കഴിഞ്ഞ വർഷം ബീഹാറിൽ നടന്ന ആദ്യഘട്ട പുതുക്കലിൽ 8.3 ശതമാനം പേരെയായിരുന്നു ഒഴിവാക്കിയിരുന്നത്.

Advertisment

Also Read:യുപി കരട് വോട്ടർ പട്ടിക പുറത്ത്; 2.89 കോടി ആളുകൾ പുറത്ത്, ആകെ വോട്ടർമാർ 12.55 കോടി

ഉത്തർപ്രദേശിൽ 2.89 കോടി വോട്ടർമാർ പുറത്ത് ചൊവ്വാഴ്ച കരട് പട്ടിക പ്രസിദ്ധീകരിച്ച ഉത്തർപ്രദേശിലാണ് ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. ഇവിടെ 2.89 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇതോടെ യുപിയിലെ ആകെ വോട്ടർമാരുടെ എണ്ണം 15.44 കോടിയിൽ നിന്ന് 12.55 കോടിയായി ചുരുങ്ങി (ഏകദേശം 19 ശതമാനം കുറവ്). താമസസ്ഥലം മാറിയവർ (14.06 ശതമാനം), മരണപ്പെട്ടവർ (2.99ശതമാനം), ഒന്നിലധികം സ്ഥലങ്ങളിൽ പേരുള്ളവർ (1.65ശതമാനം) എന്നിവരെയാണ് പ്രധാനമായും പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.

യുപിയിൽ തിരിച്ചറിയൽ രേഖകൾ കൃത്യമല്ലാത്ത 1.4 കോടി വോട്ടർമാർക്ക് നോട്ടീസ് നൽകുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ നവദീപ് റിൻവ അറിയിച്ചു. ഇവർക്ക് രേഖകൾ സമർപ്പിക്കാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മാർച്ച് 6-നായിരിക്കും ഉത്തർപ്രദേശിലെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.

Also Read:എസ്ഐആർ കരട് വോട്ടർ പട്ടിക: കേരളത്തിൽ 24 ലക്ഷം വോട്ടർമാർ പുറത്ത്; 8.65% കുറവ്

കേരളത്തിൽ കരട് പട്ടികയനുസരിച്ച് 8.64 ശതമാനം വോട്ടർമാരെയാണ് ഒഴിവാക്കിയിരിക്കുന്നത്. 2026-ന്റെ ആദ്യ പകുതിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ഊർജിതമായി നടക്കുകയാണ്.

കേന്ദ്രഭരണ പ്രദേശമായ അന്തമാൻ നിക്കോബാറിൽ നിന്നാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ ഒഴിവാക്കിയത. 21 ശതമാനം പേരെയാണ് ഇവിടെ നിന്ന് ഒഴിവാക്കിയത്. തമിഴ്‌നാട്ടിൽ നിന്ന് 15.18 ശതമാനം പേരെയും പശ്ചിമ ബംഗാളിൽ നിന്ന് 7.6 ശതമാനം വോട്ടർമാരെയുംമധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവടങ്ങളിൽ നിന്ന് 13ശതമാനം വരെ വോട്ടർമാർ പട്ടികയ്ക്ക് പുറത്തായി.

വിമർശനവുമായി പ്രതിപക്ഷം

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. പിൻവാതിലിലൂടെയുള്ള ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അവർ ആരോപിക്കുന്നു. കമ്മീഷന്റെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Also Read: വോട്ടർ പട്ടിക പുതുക്കൽ 2026: പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാനുള്ള മാർഗങ്ങൾ ഇതാ

അതേസമയം, നഗരവൽക്കരണം, കുടിയേറ്റം, ഇരട്ടിപ്പുകൾ എന്നിവ കാരണം കഴിഞ്ഞ 20 വർഷമായി വോട്ടർ പട്ടികയിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാനാണ് ഈ തീവ്ര പുതുക്കൽ നടപടിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അർഹതയുള്ളൂ എന്ന ഭരണഘടനയുടെ 326-ാം അനുച്ഛേദം മുൻനിർത്തിയാണ് കമ്മീഷൻ ഈ നടപടികളുമായി മുന്നോട്ട് പോകുന്നത്.

Read More: ഇന്ത്യൻ കായിക മേഖലയെ കൈവെള്ളയിൽ കൊണ്ടുനടന്നയാൾ; ഒടുവിൽ അഴിമതി കറ പുരണ്ട് അഴിക്കുള്ളിൽ

Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: