Latest News
വരും ദിവസങ്ങളില്‍ മഴ ശമിക്കും; ഇന്ന് നാല് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
മരം മുറി കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം
Tokyo Olympics: ടേബിള്‍ ടെന്നിസ്: ശരത് കമാല്‍ പുറത്ത്; ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ജയം
29,689 പേര്‍ക്ക് കോവിഡ്; 132 ദിവസത്തിലെ കുറഞ്ഞ നിരക്ക്; 415 മരണം
ഐ.എസ്.ആര്‍.ഒ. ചാരക്കേസ്: നമ്പി നാരായണന്‍ ഉള്‍പ്പെട്ട ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണസംഖ്യ 200 കടന്നു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജീവിതത്തോട് മടുപ്പ്: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

വിവാഹം നടക്കാത്തതില്‍ ദുഃഖമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്

പുണെ: ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 35കാരന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് കത്തയച്ചു. ജീവിതം മടുത്തെന്ന കാരണം കാണിച്ചാണ് ദയാവധം അനുവദിക്കണമെന്ന് കാണിച്ച് യുവാവ് കത്തയച്ചത്. ജീവിതം മുന്നോട്ട് പോകുന്നത് സന്തോഷം ഇല്ലാതെയാണെന്നും വിവാഹം നടക്കാത്തതില്‍ ദുഃഖമുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്.

കത്ത് മൂന്നാഴ്ച മുമ്പ് അയച്ചതാണെന്ന് ദത്തവാദി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേവിദാസ് ഗെവാരെ പറഞ്ഞു. രക്ഷിതാക്കള്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന നിരാശയും കത്തില്‍ പറയുന്നതായി ഗെവാരെ പറഞ്ഞു. ഇപ്പോള്‍ യുവാവിന് പ്രശ്നമൊന്നും ഇല്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

തന്റെ 70കാരിയായ മാതാവിനെ കുറിച്ചും 83കാരനായ പിതാവിനെ കുറിച്ചും 35കാരനായ യുവാവ് കത്തില്‍ എഴുതിയിട്ടുണ്ട്. ‘അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന നിരാശയിലായിരുന്നു യുവാവ്. വിവാഹത്തെ സംബന്ധിച്ചും അദ്ദേഹം ദുഃഖത്തിലായിരുന്നു. അദ്ദേഹത്തെ കണ്ട് സംസാരിച്ചിട്ടുണ്ട്,’ പൊലീസ് പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസം ഉളള യുവാവ് നല്ല കുടുംബത്തില്‍ നിന്നുളളയാളാണെന്നും പൊലീസ് വെളിപ്പെടുത്തി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Single unhappy with career 35 year old pune man seeks permission for euthanasia

Next Story
ഇന്ത്യയില്‍ ആദ്യ പ്രവിശ്യ സ്ഥാപിച്ചതായി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അവകാശവാദം
The moderation of comments is automated and not cleared manually by malayalam.indianexpress.com