scorecardresearch

Covid19, S P Balasubrahmanyam critical: ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിൽ

Covid 19: S P Balasubrahmanyam critical, on life support: ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി

Covid 19: S P Balasubrahmanyam critical, on life support: ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി

author-image
WebDesk
New Update
SP BalSP Balasubrahmanyam covid ampasubrahmanyam, SP BalSP Balasubrahmanyam covid ampasubrahmanyam covid positive

Covid 19: S P Balasubrahmanyam critical, on life support: ചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ. ഒരാഴ്ചയായി ചികിത്സയിലായിരുന്ന എം‌ജി‌എം ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഇപ്പോൾ. ആശുപത്രി അധികൃതർ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Advertisment

"ഓഗസ്റ്റ് അഞ്ചിന് കോവിഡ് ബാധിച്ച് എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച് ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയിലാണ്. ഓഗസ്റ്റ് 13 രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതൽ വഷളായി. വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റി. നിലഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്."

SP Balasubrahmanyam, SP Balasubrahmanyam singer, singer SPB covid 9, SP Balasubrahmanyam covid 19, SP Balasubrahmanyam tested covid 9 positive, എസ് പി ബാലസുബ്രഹ്മണ്യം, കോവിഡ് 19, Indian express malayalam, IE malayalam

ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, അഭിനയത്തിലും സംഗീതസംവിധാനത്തിലും ചലച്ചിത്ര സംവിധാനത്തിലും കഴിവ് തെളിയിച്ച അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളാണ് 74കാരനായ എസ്. പി. ബാലസുബ്രഹ്മണ്യം എന്ന എസ് പി ബി.

താൻ കോവിഡ് ബാധിതനാണെന്ന കാര്യം ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹം വ്യക്തമാക്കിയത്. കുറച്ചു ദിവസങ്ങളായി പനിയും ജലദോഷവും നെഞ്ചിൽ അസ്വസ്ഥതയുമുണ്ടായിരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ് പിബി അറിയിക്കുകയായിരുന്നു. ഭയപ്പെടാനൊന്നുമില്ലെന്നും കുടുംബത്തിന്റെ സുരക്ഷയെ കരുതിയാണ് ഹോം ക്വാറന്റൈൻ ഒഴിവാക്കി ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും വീഡിയോയിൽ എസ് പിബി പറഞ്ഞിരുന്നു.

“ചെറിയ ജലദോഷവും പനിയും മാത്രമേയുള്ളൂ, മറ്റു ബുദ്ധിമുട്ടുകളൊന്നും ഇപ്പോഴില്ല. രണ്ടു ദിവസത്തിനകം ഡിസ്ചാർജ് ആവും. നിരവധിയാളുകൾ വിളിച്ച് അസുഖസ്ഥിതി അന്വേഷിക്കുന്നുണ്ട്, ഭയപ്പെടാനൊന്നുമില്ല. എല്ലാവരുടെയും സ്നേഹാന്വേഷണങ്ങൾക്ക് നന്ദി,” എസ് പി ബി പറഞ്ഞു.

Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: