ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് സിംഗപ്പൂരിന്‍റേത്. ആഗോള റാങ്കിംഗില്‍ ഇത് ആദ്യമായാണ് ഒരു ഏഷ്യന്‍ രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഒന്നാമതെത്തുന്നത്. 75ാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗിനേക്കാള്‍ മൂന്ന് പടി ഇന്ത്യ മുന്നിലെത്തി.
ആഗോള സാമ്പത്തിക ഉപദേശക സംരംഭമായ ആര്‍ട്ടണ്‍ കാപിറ്റലിന്റെ ‘ഗ്ലോബല്‍ പാസ്പോര്‍ട്ട് പവര്‍ റാങ്ക് 2017’ പ്രകാരമാണ് റാങ്കിംഗ് തയ്യാറാക്കിയത്. വിവിധ രാജ്യങ്ങളുടെ പാസ്പോർട്ടുകളുടെ അതിർത്തി കടക്കുന്നതു സംബന്ധിച്ചുള്ള ഉപയോഗത്തിന്‍റെ അടിസ്‌ഥാനത്തിലാണ് പാസ്പോർട്ട് ഇൻഡക്സ് തയറാക്കുന്നത്.
സിംഗപ്പൂർ പാസ്പോർട്ടുമായി വിസയില്ലാതെ 173 രാജ്യങ്ങൾ സഞ്ചരിക്കാം. പാസ്പോർട്ട് ഇൻഡെക്സിൽ 159 പോയിന്‍റോടെയാണ് സിംഗപ്പൂർ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്.
ജർമനി, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളായിരുന്നു നേരത്തെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. നിലവിൽ രണ്ടാം സ്ഥാനത്താണ് ജർമനി. മൂന്നാം സ്ഥാനത്ത് സ്വീഡനും ദക്ഷിണകൊറിയയുമാണ്. ആദ്യ പത്തില്‍ കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളാണ് കൈയടക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഇന്ത്യ 78ാം സ്ഥാനത്തായിരുന്നു. 94ാം സ്ഥാനത്തുളള അഫ്ഗാന്‍, 93ാം സ്ഥാനത്തുളള പാക്കിസ്ഥാന്‍, ഇറാഖ് എന്നിവരാണ് അവസാന നിരയിലുളളത്.