scorecardresearch

സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമാകും: രാജ്‌നാഥ് സിങ്

ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പുരോഗമിക്കുന്നതിനിടയിൽ ഇന്ത്യ പിഒകെ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന രീതിയിൽ പല അഭിപ്രായങ്ങളും ഉയർന്ന് വന്നിരുന്നു

ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പുരോഗമിക്കുന്നതിനിടയിൽ ഇന്ത്യ പിഒകെ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന രീതിയിൽ പല അഭിപ്രായങ്ങളും ഉയർന്ന് വന്നിരുന്നു

author-image
WebDesk
New Update
rajnathsing

രാജ്‌നാഥ് സിങ്

ന്യൂഡൽഹി: വിഭജനത്തെ തുടർന്ന് പാക്കിസ്ഥാന്റെ ഭാഗമായ സിന്ധ് പ്രദേശം ഇന്ത്യയുടെ ഭാഗമായി തീരുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഒരു പരിപാടിയിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisment

Also Read:കർണാടകയിലെ നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും: മല്ലികാർജുൻ ഖാർഗെ

'സിന്ധ് പ്രദേശങ്ങൾ ഇന്ന് ഇന്ത്യയുടേതല്ലായിരിക്കാം പക്ഷേ അതിർത്തികൾ മാറും ഈ പ്രദേശം സ്വന്തം നാടായ ഇന്ത്യയുടെ ഭാഗമാകും'- എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. സിന്ധി ഹിന്ദുക്കൾ, പ്രത്യേകിച്ച് എൽ കെ അദ്വാനിയുടെ തലമുറയിലുള്ളവർ ഇന്നും ഇന്ത്യയിൽ നിന്നും സിന്ധ് പ്രദേശം വിഭജിക്കപ്പെട്ടുവെന്ന് അംഗീകരിക്കാൻ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Also Read:കേന്ദ്ര സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായിട്ടില്ല; വിരമിക്കലിന് ശേഷം ഒരു പദവിയും ഏറ്റെടുക്കില്ല:ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്

Advertisment

സിന്ധിൽ മാത്രമല്ല ഇന്ത്യയിലുടനീളമുള്ളവർ സിന്ധു നദിയെ പുണ്യ നദിയായാണ് കണക്കാക്കുന്നത്. നിരവധി മുസ്ലിം മത വിശ്വാസികളും മക്കയിലെ സംസം ജലം പോലെ പുണ്യമായാണ് സിന്ധുനദീ ജലത്തെ കാണുന്നതെന്നും രാജ്നാഥ് സിങ് പറഞ്ഞു.

സിന്ധു നദിയ്ക്ക് സമീപമുള്ള സിന്ധ് പ്രവിശ്യ വിഭജനത്തെ തുടർന്നാണ് പാക്കിസ്ഥാന്റെ ഭാഗമായത്. അന്ന് പ്രദേശത്ത് ഉണ്ടായിരുന്ന സിന്ധി വിഭാഗത്തിൽപ്പെട്ടവർ ഇന്ത്യയിലേക്ക് തിരികെ വന്നിരുന്നു. സെപ്തംബർ 22ന് മൊറോക്കോയിൽ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടയിൽ പാക് അധിനിവേശ കശ്മീർ തിരിച്ചുപിടിക്കുമെന്ന് സിങ് അഭിപ്രായപ്പെട്ടിരുന്നു.പാക് അധിനിവേശ കശ്മീരിലെ ജനങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read:ബിഹാറിൽ മത്സരിക്കാതിരുന്നത് തെറ്റായി പോയെന്ന് പ്രശാന്ത് കിഷോർ

ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി പുരോഗമിക്കുന്നതിനിടയിൽ ഇന്ത്യ പിഒകെ പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്ന രീതിയിൽ പല അഭിപ്രായങ്ങളും ഉയർന്ന് വന്നിരുന്നു. അതേസമയം, രാജ്‌നാഥ് സിങ്ങിന്റെ പരമാർശത്തെ ശക്തമായി എതിർത്ത് പാക്കിസ്ഥാൻ രംഗത്തെത്തി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പാക്കിസ്ഥാന്റെ വാദം. 

Read More:ഡൽഹി സ്‌ഫോടനം; പ്രതികൾക്ക് വിദേശത്ത് നിന്ന് ലഭിച്ചത് 42 ബോംബ് നിർമ്മാണ വീഡിയോകൾ

Rajnath Singh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: