scorecardresearch

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം; രാജ്യാന്തര വ്യാപരത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി നിരീക്ഷിച്ചു

പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി നിരീക്ഷിച്ചു

author-image
WebDesk
New Update
pok

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമെന്ന് കോടതി

ശ്രീനഗർ: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമായതിനാൽ, നിയന്ത്രണരേഖ വഴി കശ്മീരിന്റെ ഇരുഭാഗങ്ങളും തമ്മിൽ നടക്കുന്ന വ്യാപാരം അന്താരാഷ്ട്ര കയറ്റുമതി-ഇറക്കുമതിയായി കണക്കാക്കാനാവില്ലെന്നും, മറിച്ച് അത് സംസ്ഥാനത്തിനകത്തുള്ള  വ്യാപാരമായി മാത്രമേ പരിഗണിക്കാനാകുവെന്നും ജമ്മു കശ്മീർ ഹൈക്കോടതി വിധിച്ചു.

Advertisment

Also Read:സവർക്കർക്കെതിരെ അപകീർത്തിപരമായ പരാമർശം; രാഹുലിന്റെ പ്രസംഗം അടങ്ങിയ സിഡി കോടതിയിൽ എത്തിയപ്പോൾ ശൂന്യം

ജസ്റ്റിസുമാരായ സഞ്ജീവ് കുമാർ, സഞ്ജയ് പരിഹാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. 2008-ൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിശ്വാസവളർത്തൽ നടപടികളുടെ ഭാഗമായി ആരംഭിച്ച അതിർത്തി കടന്നുള്ള വ്യാപാരവുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. 2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഈ വ്യാപാരം നിർത്തിവച്ചിരുന്നു.

പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള പ്രദേശം ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമാണെന്ന കാര്യത്തിൽ തർക്കമില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ, ചരക്ക് വിതരണം ചെയ്യുന്നവരും വിതരണ സ്ഥലവും ജമ്മു കശ്മീരിനുള്ളിൽ തന്നെയാണ് ഉൾപ്പെടുന്നത്. അതുകൊണ്ട് ഇത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരമല്ല, മറിച്ച് സംസ്ഥാനത്തിനകത്തുള്ള വ്യാപാരമായാണ് കണക്കാക്കേണ്ടത്.

Advertisment

Also Read:എയർബസ് സാങ്കേതിക പുനഃക്രമീകരണം; നവംബറിൽ രേഖപ്പെടുത്തിയത് അസാധാരണ സൗരപ്രവർത്തനങ്ങൾ

2017-ൽ ജിഎസ്ടി നടപ്പിലായപ്പോൾ അതിർത്തി വഴിയുള്ള ഈ വ്യാപാരത്തിന് നികുതി ഇളവ് നൽകിയിരുന്നില്ല. എന്നാൽ ഇത് 'സീറോ റേറ്റഡ്' (നികുതിയില്ലാത്ത) വ്യാപാരമായി കണ്ട് വ്യാപാരികൾ നികുതി അടയ്ക്കുകയോ റിട്ടേൺ സമർപ്പിക്കുകയോ ചെയ്തില്ല. ഇതിനെതിരെ ലഭിച്ച കാരണം കാണിക്കൽ നോട്ടീസുകളെയാണ് ഹർജിക്കാർ കോടതിയിൽ ചോദ്യം ചെയ്തത്.

Also Read:കസേര കളിക്ക് താൽക്കാലിക വിരാമം? സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും കൂടിക്കാഴ്ച നടത്തി

അതിർത്തി വഴിയുള്ള വ്യാപാരം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള കയറ്റുമതി-ഇറക്കുമതിയാണെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. കശ്മീരിന്റെ ഇരുഭാഗങ്ങളും തമ്മിലുള്ള വ്യാപാരമാണിതെന്ന് സമ്മതിക്കുന്നതിലൂടെ അത് സംസ്ഥാനത്തിനകത്തുള്ള വ്യാപാരമാണെന്ന് വ്യക്തമാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.ജിഎസ്ടി ബാധ്യതയിൽ നിന്ന് ഒഴിവാകാൻ വസ്തുതകൾ മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഹർജികൾ തള്ളി. എന്നാൽ, അധികൃതർ നൽകിയ കാരണം കാണിക്കൽ നോട്ടീസുകൾക്ക് മറുപടി നൽകാൻ വ്യാപാരികൾക്ക് നാലാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.

Read More:ഡിറ്റ്‌ വ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്ത ജാഗ്രതാ നിർദേശം

Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: