scorecardresearch

ആർഎസ്എസ് നാസികളെപ്പോലെ; രാമക്ഷേത്ര സംഭാവന നൽകുന്ന വീടുകൾക്ക് അടയാളമിടുന്നു: കുമാരസ്വാമി

ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയില്‍ ആര്‍എസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു

ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയില്‍ ആര്‍എസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു

author-image
WebDesk
New Update
Bangalore news. ബാംഗ്ലൂർ വാർത്തകൾ, Kumaraswamy, കുമാരസ്വാമി, Kumaraswamy ram temple donation, ram temple donation, iemalayalam, ഐഇ മലയാളം

ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിന് സംഭാവന നൽകിയവരുടെ വീടുകൾക്ക് ആർ‌എസ്‌എസ് അടയാളമിടുന്നുവെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജർമ്മനിയിൽ നാസികൾ ചെയ്തതിന് സമാനമാണിതെന്നും കുമാരസ്വാമി ആരോപിച്ചു. അതേസമയം, കുമാരസ്വാമി പറഞ്ഞ കാര്യങ്ങൾ യാതൊരു പ്രതികരണവും അർഹിക്കുന്നില്ലെന്ന് പറഞ്ഞ് ആർ‌എസ്‌എസ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

Advertisment

ജര്‍മനിയില്‍ നാസി പാര്‍ട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയില്‍ ആര്‍എസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു.

"അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവനകള്‍ നല്‍കുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകള്‍ ആര്‍എസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് നാസികള്‍ ജര്‍മനിയില്‍ ചെയ്തതിന് സമാനമാണ് ഈ നടപടി," കുമാരസ്വാമി ട്വീറ്റ് ചെയ്തു.

Advertisment

ഈ സംഭവവികാസങ്ങൾ രാജ്യത്തെ എവിടേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം ആശങ്ക പങ്കുവച്ചു. "നാസികളില്‍ നിന്നും കടംകൊണ്ട നയങ്ങള്‍ നടപ്പാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. രാജ്യത്ത് ജനങ്ങളുടെ കൈയില്‍ നിന്ന് അവരുടെ മൗലികാവാശങ്ങള്‍ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്."

രാജ്യത്ത് പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്നും ആളുകൾക്ക് അവരുടെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുളള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവച്ചു.

Hd Kumaraswamy Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: