/indian-express-malayalam/media/media_files/2025/11/30/sim-illusation-2025-11-30-08-39-35.jpg)
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വാട്‌സ് ആപ്പ് ഉൾപ്പടെയുള്ള ഓൺലൈൻ മെസേജിംങ്- ഫോണിംങ് ആപ്പുകൾക്ക് സിം ബൈൻഡിംഗ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. വാട്‌സ് ആപ്പിന് പുറമേ ടെലിഗ്രാം, സിഗ്നൽ തുടങ്ങി ഓൺലൈൻ സന്‌ഗേശ കൈമാറ്റ, കോളിംങ് പ്ലാറ്റഫോമുകൾക്കും സിം ബൈൻഡിംഗ് ബാധമാണ്.
Also Read:പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം; രാജ്യാന്തര വ്യാപരത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി
സൈബർ തട്ടിപ്പുകളും സേവനങ്ങളുടെ ദുരുപയോഗവും തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ സുപ്രധാന ഉത്തരവ്. തൊണ്ണൂറ് ദിവസത്തിനുള്ളിൽ നിയമം ബാധകമാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഉപയോക്താവിന്റെ സേവനം, അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച സിം കാർഡുമായി തുടർച്ചയായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്വം ആയിരിക്കണം. കൂടാതെ ഉപകരണത്തിൽ സിം കാർഡ് ലഭ്യമല്ലെങ്കിൽ ഉപയോക്താക്കൾക്ക് സേവനം നൽകാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
Also Read:ഡിറ്റ് വ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കനത്ത ജാഗ്രതാ നിർദേശം
ഈ പ്ലാറ്റ്ഫോമുകളുടെ അനുബന്ധ വെബ് സേവനങ്ങൾ (വാട്സ്ആപ്പ് വെബ് പോലുള്ളവ) ആറ് മണിക്കൂറിൽ ഒരിക്കലെങ്കിലും നിർബന്ധമായും ലോഗൗട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.ടെലികോം സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ, 2025 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്രസർക്കാർ ഈ നടപടി കൈക്കൊണ്ടിട്ടുള്ളത്. രാജ്യത്തിന് പുറത്തുനിന്നുള്ളവർ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം.
അതേസമയം,പുതിയ ഉത്തരവ് ഉപയോക്താക്കൾക്ക് ചില വെല്ലുവിളികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് വ്യവസായ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ, നിലവിലെ സിം കാർഡ് മാറ്റി പ്രാദേശിക സിം ഉപയോഗിക്കുമ്പോൾ ആശയവിനിമയ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം.
ജോലി സ്ഥലങ്ങളിലടക്കം ഉപയോഗിക്കുന്ന വാട്സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾ ഓരോ ആറ് മണിക്കൂറിലും ലോഗൗട്ട് ചെയ്യണം എന്ന നിബന്ധന, ഉപയോക്താക്കളുടെ ജോലിക്രമങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. സിം ബൈൻഡിംഗ് നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അടുത്ത നാല് മാസത്തിനകം പുരോഗതി ടെലികോം വകുപ്പിന് സമർപ്പിക്കാനും എല്ലാ സന്ദേശ കൈമാറ്റ കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Read More:എയർബസ് സാങ്കേതിക പുനഃക്രമീകരണം; നവംബറിൽ രേഖപ്പെടുത്തിയത് അസാധാരണ സൗരപ്രവർത്തനങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us