ന്യൂഡല്‍ഹി: ജിയോ പ്ലാറ്റ്ഫോംസില്‍ ഫെയ്സ്ബുക്ക് 43,574 കോടി രൂപ നിക്ഷേപിച്ച് ദിവസങ്ങള്‍ക്കം വന്‍ നിക്ഷേപവുമായി ലോകത്തിലെ ഏറ്റവും വലിയ ടെക് നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ സില്വര്ലേക്കും. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ ജിയോ പ്ലാറ്റ്ഫോം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞതും എന്നാല്‍ ഏറ്റവും വലുതുമായ ടെലികോം കമ്പനിയാണ്.
ജിയോ പ്ലാറ്റ്ഫോംസില്‍ സില്‍വര്‍ ലേക്ക് 5,655.75 കോടി രൂപയാണ് നിക്ഷേപിച്ചത്. നേരത്തേ ഫെയ്സ്ബുക്ക് 9.99 ശതമാനം ഓഹരികളാണ് വാങ്ങിച്ചിരുന്നത്. ജിയോ പ്ലാറ്റ്ഫോമില്‍ 20 ശതമാനം ഓഹരികള്‍ തന്ത്രപരവും സാമ്പത്തികവുമായ നിക്ഷേപങ്ങള്ക്കുള്ളതാണ്. അതില്‍ പകുതിയോളം ഫെയ്സ്ബുക്ക് വാങ്ങിച്ചു. കൂടുതല്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ ജിയോ പ്ലാറ്റ്ഫോം ഇന്ത്യയില്‍ ഒരു ഡിജിറ്റല്‍ സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. 388 മില്ല്യണ്‍ പേരാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ വരിക്കാര്‍. ഈ കമ്പനി ജിയോ പ്ലാറ്റ്ഫോംസിന്റെ ഉപകമ്പനിയായി തുടരുമെന്ന് പ്രസ്താവന പറയുന്നു.
ജിയോ പ്ലാറ്റ്ഫോംസിന്റെ ഇപ്പോഴത്തെ ഓഹരി മൂല്യം 4.90 ലക്ഷം കോടിയാണ്.
എയര്‍ബിഎന്‍ബി, ആലിബാബ, ആന്റ് ഫൈനാന്‍ഷ്യല്‍, ആല്ഫബെറ്റ്സിന്റെ വെരിലിയിലും വേമോയിലും, ഡെല്‍ ടെക്നോളജീസ്, ട്വിറ്റര്‍ തുടങ്ങിയ ആഗോള സാങ്കേതിക വിദ്യ വമ്പന്മാരില് സില്‍വര്‍ ലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇകൊമേഴ്സ് മേഖലയില്‍ റിലയന്‍സിന്റെ എതിരാളികളാണ് ആലിബാബ. ആഗോള തലത്തില്‍ കോവിഡ്-19 മഹാമാരി നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ സില്‍വര്‍ലേക്കിന്റെ നിക്ഷേപം വളരെ പ്രധാനമാണ്.
Read Also: After Facebook, Silver Lake invests Rs 5,656 crore in Jio Platforms
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook