scorecardresearch

സിക്കിമില്‍ മിന്നല്‍ പ്രളയം; 23 സൈനികർ ഉൾപ്പെടെ 30ഓളം പേരെ കാണാതായി, 5 മരണം സ്ഥിരീകരിച്ചു

നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ടുകൾ

നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ടുകൾ

author-image
WebDesk
New Update
Flash flood | Sikkim | army

നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ടുകൾ

ഗാങ്ടോക്ക്: സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെ മിന്നല്‍ പ്രളയം. പ്രളയത്തില്‍ 23 സൈനിക ഉദ്യോഗസ്ഥർ അടക്കം 30ഓളം പേരെ കാണാതായിട്ടുണ്ട്. 5 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സൈനിക കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു. വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചുപോയി.

Advertisment

നോർത്ത് സിക്കിമിലെ ലൊനാക് തടാകക്കരയിലുള്ള ബർദാങ്ങിൽ സ്ഥിതി ചെയ്തിരുന്ന സൈനിക കേന്ദ്രമാണ് പ്രധാനമായും അപകടത്തിൽപ്പെട്ടത്. 23 സൈനികരേയും ഏതാനും സൈനിക വാഹനങ്ങളും ഒഴുകിപ്പോയിരിക്കാമെന്നാണ് സൂചന. ഇന്ന് പുലർച്ചെ 1.30ഓടെയാണ് മിന്നൽ പ്രളയം ഉണ്ടായതെന്നാണ് സംശയിക്കുന്നതെന്ന് പ്രതിരോധ സേനാ വക്താവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് ചങ്താങ് ഡാമിലെ വെള്ളം തുറന്നുവിട്ടതും ബർദാങ്ങിൽ ജലനിരപ്പ് 20 അടിയോളം ഉയരാൻ കാരണമായെന്നും സൈന്യം അറിയിച്ചു.

നോർത്ത് സിക്കിമിലെ ലഖൻ വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 5 മരണം സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തതായി സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനങ്ങൾക്കിടെ സിങ്തമിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ ലഭിച്ചതെന്ന് സിക്കിം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മേധാവിയാണ് സ്ഥിരീകരിച്ചത്. പ്രകൃതി ദുരന്തത്തിന് പിന്നാലെ സിക്കിമിൽ നാല് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. മിന്നൽ പ്രളയം മാങ്കൻ, ഗാങ്ഗോക്ക്, പാക്കിയോങ്, നാംച്ചി ജില്ലകളെയാണ് ഗുരുതരമായി ബാധിച്ചത്.

Advertisment

മാങ്കൻ ജില്ലയിലാണ് കൂടുതൽ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൂങ്ങ്, ഫിദാങ് പാലങ്ങൾ മിന്നൽ പ്രളയത്തിൽ തകർന്നിട്ടുണ്ട്. ഫിദാങ്ങിൽ നാല് വീടുകളും ഒലിച്ചുപോയി. നദിക്കരയിലെ വീടുകളും അപകട ഭീഷണിയിലാണ്. ദിക്ചുവിലും രണ്ട് വീടുകൾ ഒഴുകിപ്പോയി.

അതേസമയം, കാണാതായ സൈനിക ഉദ്യോഗസ്ഥര്‍ക്കായി ദേശീയ ദുരന്തനിവാരണ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മിന്നൽ പ്രളയത്തെ തുടർന്ന് ഏകദേശം 2,400 വിനോദസഞ്ചാരികൾ മേഖലയിൽ ഒറ്റപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യത്തെ വിളിച്ചെന്നും റിപ്പോർട്ടുണ്ട്.

publive-image

ഇതിനിടെ, ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടതും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതോടെ ജലനിരപ്പ് 15-20 അടി വരെ ഉയരാൻ കാരണമായെന്നും റിപ്പോർട്ടുണ്ട്. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടീസ്ത നദിക്ക് കുറുകെയുള്ള സിങ്തം നടപ്പാലം തകർന്നു. പശ്ചിമ ബംഗാളിനെ സിക്കിമുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 10ൻ്റെ നിരവധി ഭാഗങ്ങളും ഒലിച്ചുപോയിട്ടുണ്ട്. വെള്ളപ്പൊക്കത്തെ തുടർന്ന് പല റോഡുകളും തടസ്സപ്പെടുകയും കേടുവരുകയും ചെയ്തു.

ടീസ്റ്റ ഡാമിന് സമീപമുള്ള ചുങ്‌താങ് പട്ടണത്തിലെ താമസക്കാരെ രക്ഷപെടുത്തിയതായി റിപ്പോർട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, വടക്കൻ സിക്കിമിലെ സിംഗ്താമിനെ ചുങ്‌താംഗുമായി ബന്ധിപ്പിക്കുന്ന ദിക്ച്ചു, ടൂങ് പട്ടണങ്ങളിലെ രണ്ട് പാലങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

അപകടങ്ങൾക്ക് പിന്നാലെ സിക്കിമിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ടീസ്ത നദി തീരത്തു നിന്ന് വിട്ടുനിൽക്കാൻ ജനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ഭരണകൂടം മുൻകരുതൽ നടപടിയായി നദിയുടെ താഴ്ന്ന വൃഷ്ടിപ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.

സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് സിങ്തം മേഖല സന്ദർശിച്ചു. "ആർക്കും പരിക്കേറ്റിട്ടില്ല. പക്ഷേ പൊതുസ്വത്തിന് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലരെ കാണാതായെന്നും റിപ്പോർട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു," മുഖ്യമന്ത്രി പറഞ്ഞു. സിങ്തമിലെ നദീതടത്തിന് സമീപമുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

Sikkim G20 Flood Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: