/indian-express-malayalam/media/media_files/uploads/2023/10/2.jpg)
നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചു പോയെന്നാണ് റിപ്പോര്‍ട്ടുകൾ PHOTO: X/ PIB in Sikkim
ഗാങ്ടോക്ക്: വടക്കൻ സിക്കിമില്‍ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 14 ആയി ഉയർന്നു. 22 സൈനികർ ഉൾപ്പെടെ 102 പേരെ കാണാതായതായി സിക്കിം സർക്കാരാണ് റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് നിന്ന് ഇതിനോടകം 14 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. 26 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും സിക്കിം സർക്കാരിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാത്രി 1.30 ഓടെ വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിന് മുകളിലാണ് മേഘ വിസ്‌ഫോടനം ഉണ്ടായത്. ഇതേ തുടര്‍ന്ന് ടീസ്ത നദിയില്‍ മിന്നല്‍ പ്രളയം ഉണ്ടാവുകയായിരുന്നു. ഈ സമയത്ത് ചങ്താങ് ഡാമിലെ വെള്ളം തുറന്നുവിട്ടതും ബർദാങ്ങിൽ ജലനിരപ്പ് 20 അടിയോളം ഉയരാൻ കാരണമായെന്നും സൈന്യം അറിയിച്ചു. നിരവധി പാലങ്ങളും റോഡുകളും സൈനിക വാഹനങ്ങളും ഒലിച്ചുപോയിരുന്നു.
ലൊനാക് തടാകക്കരയിലുള്ള ബർദാങ്ങിൽ സ്ഥിതി ചെയ്തിരുന്ന സൈനിക ക്യാമ്പുകളാണ് പ്രധാനമായും അപകടത്തിൽപ്പെട്ടത്. പ്രകൃതി ദുരന്തത്തിന് പിന്നാലെ സിക്കിമിൽ നാല് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. മിന്നൽ പ്രളയം മാങ്കൻ, ഗാങ്ഗോക്ക്, പാക്കിയോങ്, നാംച്ചി ജില്ലകളെയാണ് ഗുരുതരമായി ബാധിച്ചത്. മിന്നൽ പ്രളയത്തിൽ ഇന്നലെ രാത്രി വരെ അഞ്ച് മരണമാണ് സ്ഥിരീകരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.